കോര്‍പറേറ്റുകളുടെ കടങ്ങള്‍ എഴുതിതള്ളിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രാഹുല്‍ഗാന്ധി. വ്യവസായികളുടെ 2.37 ലക്ഷം കോടി രൂപയുടെ കടമാണ് കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളിയതെന്ന് അദ്ദേഹം ആരോപിച്ചു. ഈ തുക ഉപയോഗിച്ച് 11 കോടി കുടുംബങ്ങള്‍ക്ക് കോവിഡ് പ്രതിസന്ധി കാലത്ത് 20,000 രൂപവീതം നല്കാന് കഴിയുമായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
മോദി കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം നിരാകരിച്ചത് എന്തുകൊണ്ടെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. നാല് ഉത്തരങ്ങളും രാഹുല്‍ ഒപ്ഷനായി നല്‍കിയിട്ടുണ്ട്. മോദി കര്‍ഷക വിരുദ്ധനായതിനാല്‍, ക്രോണി ക്യാപിറ്റലിസം നയിക്കുന്നതിനാല്‍, ധിക്കാരിയായതിനാല്‍, മുകളില്‍ പറഞ്ഞവയെല്ലാം എന്നാണ് രാഹുല്‍ ഗാന്ധി നല്കിയ ഓപ്ഷനുകള്‍.
വ്യവസായികളുടെ കടം എഴുതിത്തള്ളുന്നതിന്റെ പേരിലും കോവിഡ് മഹാമാരിക്കിടെ പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാത്തതിന്റെയും പേരില്‍ നിരന്തരം രംഗത്തുവരുന്ന കോണ്‍ഗ്രസ് നേതാവാണ് രാഹുല്‍ഗാന്ധി.