LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡോളർ കടത്ത് കേസിൽ കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യുമെന്ന് മാതൃഭൂമിയും ജനം ടിവിയും

വിദേശത്തേക്ക് കേരളത്തിൽ നിന്ന് ഡോളർ കടത്തിയ കേസിൽ കസ്റ്റംസ് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷനെ ചോദ്യം ചെയ്യുമെന്ന് മാതൃഭൂമി ന്യൂസ് ചാനൽ. ബി​ഗ് ബ്രേക്കിം​ഗ് എന്ന നിലയിലാണ് മാതൃഭൂമി ഈ വാർത്ത പുറത്തുവിട്ടത്. കേസിലെ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യുന്നതെന്നാണ് മാതൃഭൂമി വാർത്ത. ഡോളർ അടങ്ങിയ ബാ​ഗ് സ്പീക്കർ കേസിലെ പ്രതിയായ സ്വപ്നക്ക് കൈമാറിയെന്നും ബി​ഗ് ബ്രേക്കിം​ഗിൽ പറയുന്നു. ബാ​ഗ് യുഎഇ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിൽ എത്തിക്കാൻ സ്പീക്കർ നിർദ്ദേശിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് സ്പീക്കർക്ക് ഉടൻ നോട്ടീസ് നൽകുമെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

വാർത്ത സംബന്ധിച്ച് പ്രതിപക്ഷ നേതാക്കുളുടെയും പ്രതികരണവും മാതൃഭൂമി പുറത്തുവിട്ടു. സ്പീക്കർ  രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വാർത്ത ശരിയാണെങ്കില് നടുക്കുന്നതാണെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഇതേ കുറിച്ച് താൻ അറിയില്ലെന്ന് സ്പീക്കർ പ്രതികരിച്ചുവെന്നും മാതൃഭൂമി പറയുന്നു. 

ഈ വാർത്ത ഉടൻ തന്നെ ബിജെപി ചാനലായ ജനം ടിവി ഏറ്റെടത്തു. അതേ സമയം  മറ്റ് ചാനലുകൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച് വാർത്തകളിൽ യാതൊരു സൂചനയും മറ്റ് ചാനലുകൾ പുറത്തുവിട്ടിട്ടില്ല. കോൺ​ഗ്രസ് ചാനലായ ജയ്ഹിന്ദും ഈ വാർത്തയെ കരുതലോടെയാണ് സമീപിച്ചത്.തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടി ഏറ്റതോടെ ചാനലുകൾ സ്വർണക്കടത്തും ലൈഫ് അഴിമതിയും അവസാനിപ്പിച്ചെന്ന ആരോപണം നിലനിൽക്കെയാണ് മാതൃഭൂമി പുതിയ വാർത്തയുമായി എത്തിയിരിക്കുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് കേന്ദ്ര ഏജൻസികൾ നൽകിയ വാർത്തകൾ ഇടംവലം നോക്കാതെ റിപ്പോർട്ട് ചെയ്ത ചാനലുകൾ പുതിയ സാഹചര്യത്തിൽ കരുതലോടെയാണ് നീങ്ങുന്നത്. ഡോളർ കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിലെ ഡ്രൈവർമാരെ തിങ്കളാഴ്ച ചോദ്യം ചെയ്യുമെന്ന് മറ്റ് ചാനലുകൾ റിപ്പോർട്ട് ചെയ്തു.

Contact the author

News Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More