LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മഹാത്മാഗാന്ധിയുടെ രാജ്യസ്‌നേഹം ഹിന്ദുമതത്തില്‍ നിന്ന് ഉടലെടുത്തതെന്ന് മോഹന്‍ ഭാഗവത്

ഡല്‍ഹി: മഹാത്മാഗാന്ധിയുടെ രാജ്യസ്‌നേഹം ഹിന്ദുമതത്തില്‍ നിന്ന് ഉടലെടുത്തതെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ഹിന്ദുവിന്റെ ധര്‍മ്മത്തില്‍ അടിയുറച്ചു വിശ്വസിച്ചതിനാലാണ് ഗാന്ധിജി ദേശസ്‌നേഹിയായത് എന്ന് അദ്ദേഹം പറഞ്ഞു. ദേശസ്‌നേഹം ധര്‍മ്മത്തില്‍ നിന്നുണ്ടാവുന്നതാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്, നിങ്ങളൊരു ഹിന്ദുവാണെങ്കില്‍ നിങ്ങള്‍ ദേശസ്‌നേഹിയാവുമെന്നുളളത് സ്വാഭാവികമാണെന്ന് മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

ഹിന്ദുമതം സമത്വത്തിലും ഐക്യത്തിലും അടിയുറച്ചതാണ്, ഹിന്ദുക്കള്‍ക്ക് രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.മേക്കിംഗ് ഓഫ് എ ഹിന്ദു പാട്രിയോട്ട്: ബാക്ക്ഗ്രൗണ്ട് ഒാഫ് ഗാന്ധിസ് ഹിന്ദു സ്വരാജ് എന്ന ജെജെ ബജാജ്, എഡി ശ്രീനിവാസ് എന്നിവരുടെ പുസ്തകപ്രകാശനത്തിനിടെയായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന. മേക്കിംഗ് ഓഫ് എ ഹിന്ദു പാട്രിയോട്ട് എന്ന പുസ്തകത്തില്‍ 'ഗാന്ധിജി ലിയോ ടോള്‍സ്‌റ്റോയിയ്ക്ക് എഴുതിയ കത്തില്‍ തനിക്ക് ഇന്ത്യയോടുളള സ്‌നേഹം അനുദിനം വളരുന്ന ഒന്നാണ് ആ സ്‌നേഹം തന്റെ മതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്നതാണെന്ന് എഴുതിയിട്ടുണ്ട് ' എന്ന് പറയുന്നുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സ്വാതന്ത്രസമരം അധികാരകൈമാറ്റത്തിന്റെ മാത്രം കഥയല്ല, ഗാന്ധിജിയെ മതംമാറ്റാനായി അദ്ദേഹത്തിന്റെ ഹിന്ദു മുസ്ലീം സുഹൃത്തുക്കള്‍ ശ്രമിച്ചിരുന്നു എന്നാല്‍ ഗാന്ധിജി അതിന് സമ്മതിച്ചില്ല എന്നും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More