ഡല്‍ഹി: ഇന്ത്യലെത്തിയ 15 - ഇറ്റാലിയന്‍ ടൂറിസ്റ്റുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചുകൊണ്ട് ഡല്‍ഹിയിലെ ആള് ഇന്ത്യ മെഡിക്കല്‍ സയന്‍സാണ് (എയിംസ്) വിവരം പുറത്ത് വിട്ടത്. എയിംസില്‍ നടത്തിയ ലബോറട്ടറി പരിശോധനയിലാണ് ഇവരില്‍ കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിനായി ഐ.ടി.ബി.പി (ചവ്വാല) ക്യാമ്പിലേക്ക് മാറ്റി. ഇറ്റലിയില്‍ നിന്നെത്തിയ 21- അംഗ സംഘത്തിലെ 15 - പേരിലാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സംഘത്തിലുള്ള ദമ്പതികള്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന് വ്യകതമാക്കി. ഇതോടെ രാജ്യത്ത് ഇപ്പോള്‍ കൊവിഡ്-19 വൈറസ് ബാധ എട്ടവരുടെ എണ്ണം 18 - ആയി.
കൊറോണ കേസ്സുകള്‍ കൂടുതലായി റിപ്പോര്‍ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ദ്ധന് അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. കൊവിഡ്-19 വൈറസ് ബാധയുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെ കണ്ടെത്തി അടിയന്തിര പ്രാധാന്യത്തോടെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ആരോഗ്യ വകുപ്പിന് കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. അതേസമയം നോയിഡയിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്ന ആറുപേരുടെ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവാണെന്നു കണ്ടെത്തി.