LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നാടകം തുടര്‍ന്നാല്‍ സ്വന്തംനിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും: യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: സീറ്റ് വിഭജനത്തിൽ മുതിർന്ന നേതാക്കൾക്ക് കൂടുതൽ പരിഗണന നല്‍കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രമേയം. തുടർച്ചയായി നാല് തവണ മത്സരിച്ചവരെ മാറ്റിനിർത്തണം. ജനറൽ സീറ്റുകളിൽ മത്സരിക്കാന്‍ പൊതുസമ്മതരായ പട്ടികജാതിക്കാരുണ്ടെങ്കിൽ ജാതിയുടെ പേരിൽ മാറ്റിനിർത്തരുതെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ പരിഗണിക്കാതെ നാടകം തുടരാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ സ്വന്തം നിലയില്‍ സ്ഥാനാർഥികളെ നിർത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാലക്കാട്‌ നടന്ന യൂത്ത് കോൺഗ്രസ്‌ സ്പെഷ്യൽ ക്യാമ്പാണ് പ്രമേയം പാസ്സാക്കിയത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കൾ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇത് തെളിയിക്കാനായി യുവജന പ്രതിനിധികളെ വിളിച്ച് എയ്ജ് ഓഡിറ്റ് നടത്തി പാർട്ടിക്ക് മുന്നിൽ അവതരിപ്പിക്കും. ഗ്രൂപ്പുകൾ പലതുണ്ടെങ്കിലും യുവ നേതാക്കൾ തിരുത്തൽ ശക്തിയായി ഒന്നിച്ച് നിൽക്കും.

അധികാരത്തിലെത്തിയാൽ മന്ത്രി സ്ഥാനം ഉൾപ്പെടെ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നല്‍കണമെന്ന ആവശ്യവും അവര്‍ ഉന്നയിക്കുന്നു. കോൺഗ്രസ് നേതാക്കളുടെ സമീപനം മാറണം. തെറ്റ് തിരുത്തി മുന്നോട്ടു പോയില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ തോൽവി ആയിരിക്കും കോൺഗ്രസിനെ കാത്തിരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ഓര്‍മിപ്പിക്കുന്നു.

Contact the author

News Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More