LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡല്‍ഹി കലാപം:ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കാന്‍ ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം

ഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഈ വെള്ളിയാഴ്ച തന്നെ പരിഗണിക്കാന്‍ ഡല്‍ഹി ഹൈക്കോടതിയോട്  സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അടുത്തമാസം (ഏപ്രില്‍-13 ) 13 - ലേക്ക് ഹര്‍ജികള്‍ മാറ്റിവെച്ച ഹൈക്കോടതി നടപടി ന്യായീകരിക്കാനാവാത്തതാണെന്ന് സുപ്രീം കോടതി പറഞ്ഞു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും  വെള്ളിയാഴ്ച തന്നെ പരിഗണിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ശക്തമായ എതിര്‍ വാദങ്ങളെ തള്ളിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഇക്കാര്യത്തില്‍ നിരന്തരം ഇടപെടുന്ന സോളിസിറ്റര്‍ ജനറലിന്‍റെ നടപടിയില്‍ കോടതി അസംതൃപ്തി രേഖപ്പെടുത്തി. വിധിപ്രസ്താവം നടത്താന്‍ കോടതിക്കുള്ള സ്വാതന്ത്ര്യം അംഗീകരിക്കണമെന്നും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ഓര്‍മ്മിപ്പിച്ചു.

ജസ്റ്റിസ് മുരളീധര്‍ സ്ഥലം മാറിപ്പോയതിനെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് കേസിലെ ഹര്‍ജികള്‍ പരിഗണിക്കുന്നത് നാല് ആഴ്ചത്തേക്ക് നീട്ടിക്കൊണ്ട് ഉത്തരവിട്ടത്.ഇതിനെതിരായ ഹര്‍ജികളിലാണ് ഇപ്പോള്‍  സുപ്രീം കോടതി ഉത്തരവിട്ടത്.

Contact the author

web desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More