LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'കര്‍ഷകരുടെ കണ്ണുനീർ തുടയ്ക്കേണ്ട സര്‍ക്കാര്‍ കണ്ണീർ വാതകം പ്രയോഗിച്ച് ആക്രമിക്കുന്നു': രാഹുല്‍

ഡല്‍ഹി: മോദി സർക്കാരിന്റെ നിസ്സംഗതയും അഹങ്കാരവും 60 ലധികം കർഷകരുടെ ജീവൻ അപഹരിച്ചുവെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷകരുടെ കണ്ണുനീർ തുടയ്ക്കുന്നതിനുപകരം കണ്ണീർ വാതകം ഉപയോഗിച്ച് ആക്രമിക്കുന്ന തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും രാഹുല്‍ തുറന്നടിച്ചു. കുത്തക മുതലാളിമാരുടെ താല്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമാണ് സര്‍ക്കാര്‍ ഈ ക്രൂരത തുടരുന്നത്. കര്‍ഷകവിരുദ്ധ നിയമം ഉടന്‍ റദ്ദാക്കി പ്രശ്ന പരിഹാരം കാണണം - അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യം നേടുന്നതിന്​ മുമ്പ്​ രാജ്യം ഭരിച്ചിരുന്ന ബ്രിട്ടീഷുകാർക്ക് തുല്യമാണ്​ മോദി സർക്കാറെന്നും ഒരിക്കൽ കൂടി രാജ്യം ചമ്പാരൻ പോലൊരു സത്യാഗ്രഹത്തെ അഭിമുഖീകരിക്കാൻ ഒരുങ്ങുകയാണെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അന്ന്​ ബ്രിട്ടീഷ് കമ്പനിയായിരുന്നുവെങ്കിൽ, ഇപ്പോൾ മോദിയും സുഹൃത്തുക്കളും ചേർന്ന കമ്പനിയാണ്​. എന്നാല്‍ അവര്‍ക്കെതിരെ നില്‍ക്കുന്നത് രാജ്യത്തെ കര്‍ഷകരാണ്. അവര്‍ അവരുടെ അവകാശങ്ങള്‍ തിരിച്ചു പിടിക്കുകതന്നെ ചെയ്യും'.

അതേസമയം, കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ നടത്തിയ ഏഴാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടക്കും. ചർച്ച പരാജയപ്പെട്ടതോടെ സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് കർഷക സംഘടനകൾ. 

Contact the author

National Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More