LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കനത്ത മഞ്ഞുവീഴ്ച്ച; ശ്രീനഗര്‍ ജമ്മു കശ്മീര്‍ ഹൈവേ അടച്ചിട്ട് നാലു ദിവസം

ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ച്ച കശ്മീരിലെ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. ശ്രീനഗര്‍ ജമ്മു കശ്മീര്‍ ഹൈവേ അടച്ചിട്ട് നാലു ദിവസം പിന്നിട്ടു. താഴ്‌വരയെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഹൈവേയുടെ ഭാഗങ്ങളില്‍  മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ച്ചയായ മഴയ്ക്കും മഞ്ഞുവീഴ്ച്ചയ്ക്കുമിടയില്‍ ദേശീയപാതയില്‍ കുടുങ്ങിയ വാഹനങ്ങളെയും ജനങ്ങളെയും സുരക്ഷിത സ്ഥലങ്ങളിലെത്തിച്ചതായി ജമ്മു കശ്മീര്‍ അധികൃതര്‍ അറിയിച്ചു.

ജവഹര്‍ ടണലിലെ മഞ്ഞുവീഴ്ച്ച മൂലമാണ് ജമ്മു കശ്മീര്‍ ദേശീയപാത അടച്ചിടേണ്ടിവന്നത്. സാമ്രോളി, മഗാര്‍കോട്ട്, പന്ത്യാല്‍, മരോഗ്, കഫറ്റേരിയ മോര്‍,ധല്‍വാസ് തുടങ്ങിയ മേഖലകളില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തതായി ജമ്മു കശ്മീര്‍ പോലീസ് ട്വീറ്റ് ചെയ്തു. കനത്ത മഞ്ഞുവീഴ്ച്ച തെക്കന്‍ കശ്മീരിലെ ജനജീവിതത്തെ തടസപ്പെടുത്തി. കുല്‍ഗാം ജില്ലയില്‍ ആറടി ആഴത്തിലാണ് മഞ്ഞുവീഴ്ച്ചയുണ്ടായത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കനത്ത മഞ്ഞുവീഴ്ച്ചയെത്തുടര്‍ന്ന് ജമ്മുകശ്മീരില്‍ പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. ജമ്മു ശ്രീനഗര്‍ ദേശീയപാത അടച്ചതോടുകൂടിയാണ് പ്ലസ് വണ്‍ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവയ്ച്ചത്. കശ്മീരില്‍ സംസ്ഥാനസര്‍ക്കാര്‍ ഹെല്‍പ്പ്‌ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച മുതല്‍ കാലാവസ്ഥ മെച്ചപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More