ഡല്‍ഹി: ഹത്രാസിനു പിന്നാലെ ബുദൗനിലെ ബലാത്സംഗത്തില്‍ യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ യോഗി ആദിത്യനാഥ് ഭരണകൂടം പരാജയമാണെന്ന് പ്രിയങ്ക പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ കുറ്റകൃത്യങ്ങള്‍ വ്യാപകമാണെന്നാരോപിച്ച് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പ്രിയങ്ക ഗാന്ധിയും പാര്‍ട്ടി നേതാക്കളും രംഗത്തെത്തി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഹത്രാസില്‍ ഇരയുടെ ശബ്ദം കേള്‍ക്കുന്നതിനു പകരം അവളുടെ ശബ്ദം അടിച്ചമര്‍ത്തി ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ് ആദിത്യനാഥ് ഭരണകൂടം ചെയ്യുന്നതെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. ബുദൗനിലെ പോലീസ് സംഭവസ്ഥലം പരിശോധിച്ചില്ലെന്നും പ്രിയങ്ക ആരോപിച്ചു. കഴിഞ്ഞ ദിവസം ബുദൗന്‍ ജില്ലയില്‍ അന്‍പതുകാരിയായ സ്ത്രീയെ ക്ഷേത്രത്തിലെ പൂജാരിയും മറ്റു രണ്ടുപേരും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. മൂന്നുപേര്ക്കുമതിരെ കേസെടുക്കുകയും രണ്ടുപേരേ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് യുപി പോലീസ് വ്യക്തമാക്കി.