LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിറ്റിംഗ് സീറ്റുകള്‍ ഇല്ലെങ്കില്‍ എൽഡിഎഫിൽ തുടരേണ്ട; ശരത് പവാർ കേരളത്തിലേക്ക്

മുന്നണി മാറ്റത്തെ ചൊല്ലി മന്ത്രി എ. കെ. ശശീന്ദ്രനും ടി. പി. പീതാംബരനും രണ്ടുചേരിയില്‍ ആയതോടെ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ കേരളത്തിലേക്ക്. പാലാ അടക്കം സിറ്റിങ് സീറ്റുകൾ വിട്ടു കൊടുത്ത് വിട്ടുവീഴ്ച വേണ്ടെന്നാണ് പവാറിന്‍റെ നിലപാട്. കേരളത്തിലെ ഒരു വിഭാഗം അതിനെ പിന്തുണയ്ക്കുന്നു. എന്നാല്‍, പാലയുടെ പേരിൽ മാത്രം പിണങ്ങി മുന്നണി വിടരുതെന്നാണ് എ. കെ. ശശീന്ദ്രന്‍റെ നിലപാട്.

പക്ഷെ, അര നൂറ്റാണ്ടിന്​ ശേഷം പിടിച്ചെടുത്ത പാല സീറ്റ്​ വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് മാണി സി. കാപ്പന്‍. ആവശ്യങ്ങളുമായി ഇരുവിഭാഗവും വെവ്വേറെ പവാറിനെ കണ്ടു. അതോടെ, ഇരുവിഭാഗം നേതാക്കളുമായും ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരത്തിലേക്ക് എത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പവാര്‍ കേരളത്തിലേക്ക് വരുമെന്ന് അറിയിച്ചിരിക്കുന്നത്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

നേരത്തെ, തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എന്‍.സി.പിക്ക് സംസ്ഥാനത്ത് കടുത്ത അവഗണന നേരിട്ടുവെന്ന് മാണി സി കാപ്പന്‍ പറഞ്ഞിരുന്നു. ജോസ് ഇടത്തേക്ക് വന്നതോടെ നാനൂറോളം സീറ്റുകളില്‍ മത്സരിച്ച എന്‍.സി.പിക്ക് ഇത്തവണ 165 സീറ്റ് മാത്രമാണ് എല്‍.ഡി.എഫ് നല്‍കിയിരുന്നത്. കോട്ടയം ജില്ലയില്‍ മാത്രം 26 ഇടത്ത് മത്സരിച്ചിരുന്ന എന്‍.സി.പിക്ക് ഇത്തവണ ലഭിച്ചത് കേവലം ഏഴ് സീറ്റ് മാത്രമായിരുന്നു.

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More