LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യത്ത് കൊവിഡ്‌ വാക്‌സിന്‍ ഉടന്‍ നല്‍കിത്തുടങ്ങും - കേന്ദ്ര ആരോഗ്യമന്ത്രി

ഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് അടുത്ത ദിവസങ്ങളില്‍ത്തന്നെ വാക്‌സിന്‍ നല്‍കിത്തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു. കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്ണിനുളള ക്രമീകരണങ്ങള്‍ അവലോകനം ചെയ്യാനായി ചെന്നൈയിലെ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി.

ഇന്ത്യയില്‍ ചുരുങ്ങിയ സമയത്തിനുളളില്‍ വാക്‌സിനുകള്‍ നിര്‍മ്മിക്കാനായി. ഇത് രാജ്യത്തെ സംബന്ധിച്ച് മികച്ച നേട്ടമാണ്. അടുത്ത ദിവസങ്ങളിലായി വിതരണം ആരംഭിക്കുന്ന വാക്‌സിനുകള്‍ ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കാവും നല്‍കിത്തുടങ്ങുകയെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 28, 29 ദിവസങ്ങളില്‍ രാജ്യത്ത് എട്ട് സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ നടത്തിയിരുന്നു. ഇന്ന് നടത്തുന്ന ഡ്രൈ റണിനൊപ്പം സംസ്ഥാനങ്ങളില്‍ മോക്ക് ഡ്രില്‍ നടത്താനും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം പോളിയോക്കുള്ള പ്രതിരോധ കുത്തിവെപ്പ് രാജ്യവ്യാപകമായി ഈ മാസം (ജനുവരി) 17ന് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ പ്രതിരോധ ശേഷി നിലനിര്‍ത്താന്‍ പോളിയോ കുത്തിവെപ്പ് നടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More