LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബദൗന്‍ ബലാത്സംഗ കൊലപാതകം: യുവതി അസമയത്ത് പുറത്തിറങ്ങരുതായിരുന്നു - ദേശീയ വനിതാ കമ്മീഷന്‍ അംഗം

ലക്‌നൗ: ബദൗനിലെ ബലാത്സംഗത്തെ ന്യായീകരിച്ച് ദേശീയ വനിതാ കമ്മീഷന്‍ രംഗത്തുവന്നു. യുവതി അസമയത്ത് തനിയെ പുറത്തിറങ്ങിയതാണ് ബലാത്സംഗത്തിനു കാരണം, അവര്‍ വൈകുന്നേരം പുറത്തിറങ്ങിയില്ലായിരുന്നുവെങ്കില്‍ ഈ അപകടം ഒഴിവാക്കാമായിരുന്നു എന്നും ദേശീയ വനിതാ കമ്മീഷന്‍ അംഗം ചന്ദ്രമുഖി ദേവി പറഞ്ഞു. ബലാത്സംഗത്തിനിരയായി മരണപ്പെട്ട യുവതിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അംഗം.

എന്തു കാരണങ്ങളുണ്ടായാലും ഒരിക്കലും വൈകുന്നേരങ്ങളില്‍ സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് താന്‍ ആവര്‍ത്തിച്ച് പറയുകയാണ്. അവര്‍ വൈകുന്നേരം പുറത്തിറങ്ങിയില്ലായിരുന്നുവെങ്കില്‍, അതല്ലെങ്കില്‍ കുടുംബത്തിലെ പുരുഷന്‍മാരൊടൊപ്പമായിരുന്നു പുറത്തിറങ്ങിയിരുന്നതെങ്കില്‍ ഈ അപകടം ഒഴിവാക്കാമായിരുന്നു, എന്നാല്‍ ഇവിടെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ബലാത്സംഗമായിരുന്നു നടന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബദൗനിലെ ഗ്രാമത്തില്‍ ക്ഷേത്രത്തിലേക്ക് പോയ അംഗണ്‍വാടി ജീവനക്കാരിയായ അന്‍പതുകാരിയെ ഞായറാഴ്ച്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ക്ഷേത്രത്തിലെ പൂജാരിയെയും മറ്റ് രണ്ടുപേരെയും അറസ്റ്റ് ചെയ്തതായി ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞു. പൂജാരി തന്നെയാണ് ക്ഷേത്രപരിസരത്തെ കിണറ്റില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി കുടുംബത്തെ അറിയിച്ചത്. പൂജാരിക്കും മറ്റു രണ്ടുപേര്‍ക്കുമെതിരെ സ്ത്രീയുടെ കുടുംബം പരാതി നല്‍കിയതിനെത്തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സ്ത്രീ സുരക്ഷയുടെ വിഷയങ്ങളില്‍ കര്‍ശനമായ നടപടികള്‍ എടുക്കാറുണ്ട് എന്നിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് വനിത കമ്മീഷന്‍ അംഗം ചന്ദ്രമുഖി ദേവി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More