LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ട്രംപിനെതിരെ എടുത്ത നടപടി ഇന്ത്യയില്‍ പ്രതീക്ഷിക്കാമൊ - ഫേസ്ബുക്കിനോട് മഹുവ മൊയ്ത്ര

കൊല്‍ക്കൊത്ത: യു എസ് പാര്‍ലമെന്റ്റ് മന്ദിരത്തിനു നേരെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്‍റെ അനുയായികള്‍ നടത്തിയ നീതീകരിക്കാനാവാത്ത ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപിനെതിരെ സ്വീകരിച്ച നടപടി ഇന്ത്യയില്‍ കൈക്കൊള്ളാന്‍ തയ്യാറാകുമോ എന്ന് തൃണമുല്‍ കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ്റ് അംഗവുമായ മഹുവ മൊയ്ത്ര ചോദിച്ചു. ഫേസ്ബുക്ക് മേധാവി സക്ക൪ ബര്‍ഗ്ഗിനോടാണ് മഹുവ മൊയ്ത്രയുടെ ചോദ്യം.

ഇന്ത്യയില്‍ നിരന്തരം വിദ്വേഷ പ്രചാരണങ്ങളും പ്രസംഗങ്ങളും ഫേസ്ബുക്കിലൂടെ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. വാഷിംഗ്‌ടണിലെ അക്രമങ്ങള്‍ക്ക് പ്രചോദനം നല്‍കി എന്നതിന്റെ പേരിലാണ് ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹ്യമാധ്യമങ്ങള്‍ ഡോണാള്‍ഡ് ട്രംപിന്‍റെ എക്കൌണ്ടുകള്‍ മരവിപ്പിക്കുകയും അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തത്. എന്നാല്‍ ഇന്ത്യയില്‍ വിദ്വേഷ പ്രചാരകര്‍ക്കെതിരെ ഇത്തരം നടപടികള്‍ എന്ന് പ്രതീക്ഷിക്കാം എന്ന് വ്യക്തമാക്കണം. അതല്ല താങ്കളുടെ സ്ഥാപനങ്ങള്‍ വ്യാപാര സാധ്യതകള്‍ക്കാണോ മുന്‍തൂക്കം നല്‍കുന്നത് - ട്വിറ്ററിലൂടെ സക്കര്‍ ബര്‍ഗ്ഗിനോട് മഹുവ മൊയ്ത്ര ചോദിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇന്ത്യയില്‍ ഫേസ്ബുക്ക് സ്വീകരിക്കുന്ന നിലപാടിനെതിരെ വിദേശത്തെ പ്രമുഖ മാധ്യമങ്ങള്‍ രംഗത്തുവന്നിരുന്നു. ഇന്ത്യന്‍ ഭരണകൂടം നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് കണ്ണടയ്ക്കുകയാണ് എന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് മേധാവി സക്ക൪ ബര്‍ഗ്ഗിനോട് മഹുവ മൊയ്ത്ര എം പി ശ്രദ്ധേയമായ ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ലോക്സഭയില്‍ പ്രതിപക്ഷ ബെഞ്ചിലെ തീപ്പൊരി പ്രസംഗകയാണ് തൃണമുല്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ മഹുവ മൊയ്ത്ര.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More