LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മഹാരാഷ്ട്ര ആശുപത്രി തീപിടുത്തത്തില്‍ പത്ത് നവജാതശിശുക്കള്‍ക്ക് ജീവന്‍ നഷ്ടമായി

മുംബൈ: മഹാരാഷ്ട്രയില്‍ ആശുപത്രി തീപ്പിടുത്തത്തില്‍ പത്ത് നവജാതശിശുക്കള്‍ക്ക് ജീവന്‍ നഷ്ടമായി. മുംബൈയില്‍ നിന്ന് 900 കിലോമീറ്റര്‍ അകലെ ബണ്ഡാര ജില്ലയിലെ ആശുപത്രിയിലാണ് പുലര്‍ച്ചെ രണ്ടുമണിയോടുകൂടി അപകടമുണ്ടായത്. ഒരു ദിവസം മുതല്‍ മൂന്നുമാസം വരെ പ്രായമുളള പതിനേഴ് കുഞ്ഞുങ്ങളാണ് അപകടസമയത്ത് നവജാതശിശു സംരക്ഷണ വിഭാഗത്തില്‍ (എസ്എന്‍സിയു) ഉണ്ടായിരുന്നത്. ഇന്‍ബോണ്‍ വാര്‍ഡിലുണ്ടായിരുന്ന ഏഴ് കുഞ്ഞുങ്ങളെ അഗ്നിശമനസേനാംഗങ്ങള്‍ രക്ഷപ്പെടുത്തി.

നവജാതശിശു സംരക്ഷണ വിഭാഗത്തില്‍ നിന്ന് പുക വരുന്നത് ശ്രദ്ധിച്ച നഴ്‌സാണ് വിവരം ഡോക്ടര്‍മാരെ അറിയിച്ചത്. ആശുപത്രിയിലെ സുരക്ഷാസംവിധാനങ്ങളുപയോഗിച്ച് തീയണക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചിരുന്നു എന്നാല്‍ വളരെയധികം പുക ഉയര്‍ന്നത് തടസമായി. തീപ്പിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല, ഷോര്‍ട്ട് സര്‍ക്ക്യൂട്ട് മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം, മറ്റു വാര്‍ഡുകളിലുണ്ടായിരുന്ന രോഗികളെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മഹാരാഷ്ട്ര ബണ്ഡാരയിലെ ദുരന്തം വേദനിപ്പിക്കുന്ന ഒന്നാണ്. കുഞ്ഞു ജീവനുകളാണ് നമുക്ക് നഷ്ടമായിരിക്കുന്നത്, രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങള്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മരണപ്പെട്ട കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ക്ക് അനുശോചനമറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ എന്നിവരും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More