LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെഎം ഷാജിക്ക് ഹൃദയാഘാതം; പരിശോധനയിൽ കൊവിഡും സ്ഥിരീകരിച്ചു

അഴീക്കോട് എംഎൽഎ കെഎം ഷാജിക്ക് ​ഹൃദയാഘാതം. ഷാജിയെ ആൻജിയോ പ്ലാസ്റ്റിക് ശസ്ത്രക്രിയക്ക്  വിധേയനാക്കി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. ഷാജിയുടെ ആരോ​ഗ്യ നില തൃപ്തികരമാണ്. ശസ്ത്രക്രിയക്ക് മുമ്പ് നടത്തിയ പരിശോധനയിൽ ഷാജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത്.  

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഹയർസെക്കന്ററി സ്കൂൾ അനുവദിക്കുന്നതിന് 25 ലക്ഷം കോഴവാങ്ങിയെന്ന കേസിൽ കെഎം ഷാജിയെ കഴിഞ്ഞ ദിവസം  വിജിലൻസ് ചോദ്യം ചെയ്തിരുന്നു കണ്ണൂർ വിജിലൻസ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് ഷാജിയെ ചോദ്യം ചെയ്തത്. ഷാജിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വിജിലൻസ് ഉദ്യോ​ഗസ്ഥർ ക്വാറന്റൈനിൽ പോകും. 

Contact the author

Web Desk