LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാലാ സീറ്റ് പിടിച്ചതിനു പിന്നില്‍ 20 വര്‍ഷത്തെ അധ്വാനമുണ്ട്, വിട്ടുകൊടുക്കില്ല - ടി. പി. പീതാംബരന്‍ മാസ്റ്റര്‍

കോഴിക്കോട്: പാലാ നിയമസഭാ സീറ്റ് പിടിച്ചെടുത്തത് 20 വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമായാണ് എന്ന് എന്‍ സി പി നേതാവ് ടി. പി. പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പിലും കെ എം മാണിയുടെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്ന് അവസാനം മണ്ഡലം പിടിച്ചെടുക്കുകയാണ് മാണി സി കാപ്പനും എല്‍ഡിഎഫും ചെയ്തത്. അത് ജോസ് കെ മാണിക്ക് വിട്ടുകൊടുക്കണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല - പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. എന്‍ സി പി സ്ഥിരമായി മത്സരിച്ചുവരുന്ന നാലു സീറ്റുകളിലും ഇത്തവണയും മത്സരിക്കും. സീറ്റ് മാറുന്നതിനെ കുറിച്ച് ഇതുവരെ ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ല. പാലാ വിട്ടുകൊടുക്കേണ്ടതില്ല എന്ന ശക്തമായ നിലപാടാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ സ്വീകരിച്ചത് എന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എല്ലാകാലത്തും ഒരാള്‍ തന്നെ മന്ത്രിയായാല്‍ പോര 

പാര്ട്ടിയില്‍ പുതുതലമുറയെ വളര്‍ത്തിക്കൊണ്ടു വരണം. എക്കാലത്തും ഒരാള്‍തന്നെ എം എല്‍ എയും മന്ത്രിയുമായിരിക്കുന്നത് നല്ല പ്രവണതയല്ല. ഇക്കാര്യത്തില്‍ ഏ സി ഷണ്മുഖദാസിനെ മാതൃകയാക്കണം. രണ്ടാം നിര നേതാക്കളെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് പാര്‍ട്ടിയുടെ നിലനില്‍പ്പിന്റെ ആവശ്യമാണെന്നും എന്‍ സി പി നേതാവ് പറഞ്ഞു. എലത്തൂര്‍, കോട്ടക്കല്‍, കുട്ടനാട്, പാലാ സീറ്റുകളില്‍ ഇത്തവണയും മത്സരിക്കും. പുതുമുഖങ്ങളെ സ്ഥാനാര്‍ഥികളാക്കാനാണ് എന്‍ സി പി താത്പര്യപ്പെടുന്നത്. ഈ പ്രസ്താവന മന്ത്രി ഏ. കെ ശശീന്ദ്രനെ ഉദ്ദേശിച്ചാണോ എന്ന ചോദ്യത്തിന് ടി. പി. പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമായ മറുപടി നല്‍കിയില്ല.

Contact the author

News Desk

Recent Posts

Web Desk 3 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 3 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 3 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 3 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 3 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 3 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More