ലക്നൗ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കാണ്‍പൂര്‍ മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാന്‍ തീരുമാനം. മൃഗശാല അനിശ്ചിതകാലത്തേക്ക് പൂട്ടി. മൃഗശാലയിലെ കാട്ടുകോഴികളില്‍ ഏവിയന്‍ ഇന്ഫ്ലുവെന്സ ബാധിച്ചതിനെത്തുടര്‍ന്നാണ് പക്ഷികളെ കൊല്ലാന്‍ കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം ഉത്തരവിട്ടത്.
കാണ്‍പൂരിലെ മൃഗശാലയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. 10 കിലോമീറ്റര്‍ ചുറ്റളവില്‍ മാംസവില്‍പ്പന നടത്തുന്നതും കാണ്‍പൂര്‍ ജില്ലാ ഭരണകൂടം നിരോധിച്ചു. കാണ്‍പൂര്‍ മൃഗശാലയില്‍ ഇതുവരെ പത്ത് പക്ഷികളാണ് ചത്തത്. സാമ്പിളുകള്‍ ഭോപ്പാലിലേക്ക് അയച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മൃഗശാല അടച്ചിടുകയും സാനിറ്റൈസേഷന്‍ നടത്തിവരികയുമാണെന്ന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സുനില്‍ പാണ്ഡെ പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കേരളം, രാജസ്ഥാന്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന,ഗുജറാത്ത്, ഉത്തര്‍പ്രദേശ്, എന്നീ സംസ്ഥാനങ്ങളിലാണ് ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുളളത്.