LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് വാക്‌സിന്‍; പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും

ഡല്‍ഹി: വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യ. രാജ്യമെമ്പാടും ശനിയാഴ്ച്ച വാക്‌സിനേഷന്‍ ആരംഭിക്കും. ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍, പൂനെ ആസ്ഥാനമായുളള സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് എന്നീ വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിനുളള അനുമതി നല്‍കിയിരിക്കുന്നത്. ഇതിനുശേഷമുളള ആദ്യത്തെ കൂടിക്കാഴ്ച്ചയാണ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് നടത്തുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഒരാള്‍ക്ക് രണ്ട് ഡോസ് വീതമാണ് നല്‍കുക. സാധാരണ റഫ്രിജറേറ്റര്‍ താപനിലയില്‍ സൂക്ഷിക്കാനാവും എന്നതാണ് ഇന്ത്യയില്‍ അനുമതി ലഭിച്ച വാക്‌സിനുകളുടെ പ്രത്യേകത. ഇന്ത്യയില്‍ ഇതുവരെ 1.04 കോടി ജനങ്ങള്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഒരു കോടിയിലധികം പേര്‍ രോഗമുക്തി നേടിയപ്പോള്‍ 1.5 ലക്ഷം ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. ജനുവരി 16ന് ഇന്ത്യ കൊവിഡ് മഹാമാരിയെ നേരിടുന്നതിനുളള സുപ്രധാന ചുവടുവയ്പ്പ് നടത്തുകയാണ്. അന്നു മുതല്‍ രാജ്യവ്യാപകമായി കൊവിഡ് വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിക്കും.ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് അദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Contact the author

National Desk