LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വമ്പൻ വാ​ഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടന പത്രിക തയ്യാറാവുന്നു

നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ വാ​ഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക ഒരുങ്ങുന്നു. സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തുന്ന പദ്ധതിയായിരിക്കും പ്രകടന പത്രികയിലെ പ്രധാന വാ​ഗ്ദാനം. മിനിമം ഇൻകം ​ഗാരന്റി സ്കീം എന്ന പദ്ധതിയിലൂടെയാണ് ഇത് നടപ്പാക്കുക. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ കോൺ​ഗ്രസിന്റെ പ്രകടന പത്രികയിലെ പ്രധാന വാ​ഗ്ദാനമായിരുന്നു ഇത്. ഇതിലൂടെ ദാരി​​ദ്ര്യം പൂർണമായു തുടച്ചുനീക്കും എന്ന വാ​ഗ്ദാനത്തോടെയാകും യുഡിഎഫ് തെരഞ്ഞെടുപ്പിൽ ജനങ്ങളെ സമീപിക്കുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കിലൂടെയാണ് യുഡിഎഫിന്റെ പ്രധാന വാ​​ഗ്ദാനം സംബന്ധിച്ച് പ്രാഥമിക വിവരം പുറത്തുവിട്ടത്. 

ന്യായ് എന്ന പേരിൽ രാഹുൽ ​ഗാന്ധി വിഭാവനം ചെയ്ത പദ്ധതി യുഡിഎഫ് അധികാരത്തിൽ എത്തിയാൽ നടപ്പാക്കുമെന്നും ചെന്നിത്തല അറിയിച്ചു. ജനകീയ മാനിഫെസ്റ്റോയുമായാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും ചെന്നിത്തല പറഞ്ഞു. മാനിഫെസ്റ്റോയിലേക്ക് പൊതു ജനങ്ങൾക്ക് peoplesmanifesto2021@gmail.com എന്ന മെയിൽ ഐഡിയിലൂടെ   അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാം. പ്രകടനപത്രികയിലെ മറ്റ് വാ​ഗ്ദാനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇടതുപക്ഷ സർക്കാറിന്റെ ക്ഷേമ പെൻഷൻ പദ്ധതികളെ മറികടക്കുന്ന തരത്തിൽ തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ വേണമെന്ന് യുഡിഎഫിൽ നേരത്തെ തന്നെ ധാരണയുണ്ടായിരുന്നു. ക്ഷേമ പെൻഷനും സൗജന്യ ഭക്ഷ്യ ധാന്യ വിതരണവും അടുത്ത തെരഞ്ഞെടുപ്പിലും എൽഡിഎഫ്   പ്രധാന പ്രചാരണ വിഷയമാക്കുമെന്നാണ് യുഡിഎഫ് കരുതുന്നത്. ഇത് മുന്നിൽ കണ്ട്, ജനങ്ങളെ ആകർഷിക്കുന്ന വാ​ഗ്ദാനങ്ങളും വമ്പൻ പ​ദ്ധതികളും പരിപാടികളുമാണ് യുഡിഎഫ് പ്രകടനപത്രികയിൽ ഒരുങ്ങുന്നത്. 

Contact the author

Election Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More