LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആദ്യഘട്ട കൊവിഷീല്‍ഡ് വാക്‌സിനുകള്‍ കേരളത്തിലെത്തി

കൊച്ചി: രാജ്യവ്യാപകമായി നടത്തുന്ന കൊവിഡ് വാക്‌സിനേഷന്‍ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട കൊവിഷീല്‍ഡ് വാക്‌സിന്‍ കൊച്ചിയിലെത്തി. 15 പെട്ടി കൊവിഡ് വാക്‌സിന്‍ എറണാകുളത്തേക്കും പത്തു പെട്ടി വാക്‌സിന്‍ കോഴിക്കോട്ടേക്കുമായാണ് എത്തിച്ചത്. കനത്ത പോലീസ് സംരക്ഷണത്തിലാണ് വാക്‌സിന്‍ അതതു കേന്ദ്രങ്ങളിലേക്കെത്തിക്കുക.

എറണാകുളം ജനറല്‍ ആശുപത്രിയിലെ റീജനല്‍ വാക്‌സിന്‍ കേന്ദ്രത്തിലെത്തിക്കുന്ന വാക്‌സിന്‍ ഇന്നുതന്നെ പാലക്കാട്, കോട്ടയം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ വാക്‌സിന്‍ സംഭരണ കേന്ദ്രങ്ങളിലെത്തിക്കും. കേരളത്തിലാകെ 113 വാക്‌സിന്‍ സംഭരണകേന്ദ്രങ്ങളാണുളളത്. ഓരോ ബോക്‌സിലും പന്ത്രണ്ടായിരം ഡോസ് വാക്‌സിനുകള്‍ വീതമാണ് ഉണ്ടായിരിക്കുക. നാലുലക്ഷത്തി മുപ്പത്തിയയ്യായിരത്തി അഞ്ഞൂറ് ഡോസ് വാക്‌സിനാണ് കേരളത്തിന് അനുവധിച്ചിട്ടുളളത്. ഇതില്‍ 1100 ഡോസ് മാഹിയില്‍ വിതരണം ചെയ്യാനുളളവയാണ്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

തിരുവനന്തപുരത്ത് ഒരു ലക്ഷത്തി മുപ്പത്തിനാലായിരം ഡോസും, എറണാകുളത്ത് ഒരു ലക്ഷത്തി എണ്‍പതിനായിരം ഡോസും കോഴിക്കോട് ഒരു ലക്ഷത്തി പത്തൊന്‍പതിനായിരത്തി അഞ്ഞൂറ് ഡോസ് വാക്‌സിനും വീതമാണ് വിതരണം ചെയ്യുക.വൈകീട്ടോടെ തിരുവനന്തപുരത്തേക്കുളള വാക്‌സിനുകള്‍ എത്തിച്ചേരും. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി 3,59,549 പേരാണ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തിട്ടുളളത്. 

Contact the author

National Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More