രാകേഷ് ഝാ സംവിധാനം ചെയ്ത ആശ്രാം എന്ന ഹിന്ദി ക്രൈം ഡ്രാമാ വെബ് സീരിസിനെതിരെ രാജസ്ഥാൻ പൊലീസ് കേസെടുത്തു. ചിത്രത്തിൽ പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളെ അപമാനിച്ചെന്ന പരാതിയിലാണ് കേസ് എടുത്തത്. ആശ്രാമിലെ ആദ്യ എപ്പിസോഡിൽ പട്ടിക ജാതി-വർഗ വിഭാഗങ്ങളെ മോശമായി ചിത്രീകരിച്ചെന്നും സമൂഹത്തിൽ വിവേചനം വളർത്താൻ ശ്രമിച്ചെന്നും കാണിച്ച് ഡി ആർ മേഖ്വ എന്നയാളാണ് പരാതി നൽകിയത്. പട്ടികജാതി-പട്ടികവർഗ്ഗ നിയമപ്രകാരം ലുനി പൊലീസാണ് കേസെടുത്തത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
വെബ് സീരിസിനെതിരെ കഴിഞ്ഞ ഡിസംബറിൽ ജോധ്പൂർ പൊലീസും കേസെടുത്തിരുന്നു. നടൻ ബോബി ഡിയോൾ രാകേഷ് ഝാ എന്നിവരെ പ്രതികളാക്കിയാണ് കേസ് എടുത്തത്. പ്രകാശ് ഝാ പ്രൊഡക്ഷൻസാണ് ചിത്രം നിർമിച്ചത്. ഹരിയാനയിലെ ദേരാ സച്ച സൗദയുടെ തലവൻ ഗുർമീത് റാം റഹിം സിങ്ങിന്റെ കേസുമായി ബന്ധമുള്ള വിഷയമാണ് ചിത്രത്തിൽ പറയുന്നത്. ബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട് ഗുർമീത് റാം റഹീം ഹരിയാനയിലെ റോഹ്താക്കിലെ ജയിലിൽ തടവ് അനുഭവിക്കുകയാണ്.