LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാന ബജറ്റില്‍ ഊന്നല്‍ ജനക്ഷേമ പദ്ധതികള്‍ക്കും ആനുകൂല്യങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ക്കും

തിരുവനന്തപുരം: ജനക്ഷേമ പദ്ധതികള്‍ക്കും ആനുകൂല്യങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ടാണ് ധനമന്ത്രി ഡോ. തോമസ് ഐസക് തന്റെ അഞ്ചാമത്തേതും അവസാനത്തേതുമായ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സമയമെടുത്ത് അവതരിപ്പിച്ച ബജറ്റ് എന്ന റെക്കോര്‍ഡോടുകൂടിയാണ് ധനമന്ത്രി ഡോ. തോമസ് ഐസക് തന്റെ ആറാമത്തേതും അവസാനത്തേതുമായ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചത്. മൂന്നു മണിക്കൂറും പതിനെട്ട് മിനുട്ടു (3.18) മെടുത്താണ് ഇത്തവണ ധനമന്ത്രി തോമസ്‌ ഐസക് ബജറ്റ് അവതരിപ്പിച്ചത്. 

ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിക്കും 

ഇക്കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിള്‍ ജനങ്ങള്‍ സര്‍ക്കാരില്‍ അര്‍പ്പിച്ച വിശ്വാസത്തെ മുഖവിലക്കെടുത്തുകൊണ്ട് ക്ഷേമ പെന്‍ഷന്‍ അടക്കം വിവിധ വിഭാഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ 1500 ല്‍ നിന്ന് 1600 രൂപയാക്കി വര്‍ദ്ധിപ്പിക്കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 600 രൂപയായിരുന്ന വിവിധ വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷനുകള്‍ ഈ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റവതരണം എത്തുമ്പോള്‍ 1600 രൂപയാകുന്നു എന്നത് സര്‍ക്കാരിന് എടുത്തു പറയാവുന്ന നേട്ടമായി മാറും. നിയമസഭാ തെരഞ്ഞെടുപ്പ് സമാഗതമായ ഘട്ടത്തില്‍ ധനമന്ത്രി എടുത്ത ഈ നടപടി പൊതുവില്‍ കയ്യടി നേടുമെന്ന് ഉറപ്പാണ്. വിവിധ ജനവിഭാഗങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ ആനുകൂല്യത്തില്‍ 1000 രൂപ വര്‍ദ്ധിപ്പിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതോടെ പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 11000 രൂപയായി ഉയര്‍ന്നു. പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കും. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവര്‍ക്ക് 350 രൂപയായും പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി. നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിച്ചു. വരുന്ന അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. ഇതിനായി പരമ ദ്രരിദ്രരുടെ പുതുക്കിയ പട്ടിക തയ്യാറാക്കും. ആശ്രയ പദ്ധതി അനുസരിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തുക. ഏകദേശം മൂന്ന് ലക്ഷം കുടുംബങ്ങളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് വാഗ്ദാനം.

കിറ്റുകള്‍ നല്‍കുന്നത് തുടരും

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 50 ലക്ഷം കുടുംബങ്ങള്‍ക്ക് അധികമായി അരി നല്‍കും. വെള്ള, നീല കാര്‍ഡുടമകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. അധികമായി 10 കിലോ വീതം അരി 15 രൂപ നിരക്കില്‍ അനുവദിക്കും. കോവിഡ് വ്യാപനം ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുന്നതിനായി സര്‍ക്കാര്‍ തീരുമാനിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ തൊഴില്‍

അഞ്ചു വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്കെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തൊഴില്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന സുപ്രധാന പ്രഖ്യാപനവും ധനമന്ത്രി നടത്തി. പുതുതായി 2500 സ്റ്റാര്‍ട്ട്അപ്പുകള്‍ സംസ്ഥാനത്ത് ആരംഭിക്കും. ഇതിലൂടെ 20000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് 50 കോടി രൂപ അനുവദിക്കും.

അതേസമയം, മല എലിയെ പ്രസവിച്ചു എന്ന പറഞ്ഞ പോലെയാണ് ഐസക്കിന്റെ ബജറ്റെന്നും ബജറ്റ് നിരാശജനകമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്ത് കമ്മി നിരന്തരമായി വര്‍ധിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 1.57 ലക്ഷമായിരുന്നു കടബാധ്യത. എന്നാല്‍ നിലവില്‍ മൂന്ന് ലക്ഷം കോടിയായി അത് ഉയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

Contact the author

News Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More