LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോതമംഗലം പള്ളിത്തർക്കത്തിൽ വിധി നടപ്പാക്കുന്നതിന് ഇടക്കാല സ്റ്റേ

കോതമംഗലം പള്ളിത്തർക്കത്തിൽ വിധി നടപ്പാക്കുന്നതിന് ഇടക്കാല സ്റ്റേ. കോതമം​ഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാ​ഗത്തിന് കൈമാറണമെന്ന വിധിക്കെതിരെ സർക്കാർ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചത്. പള്ളിത്തർക്കത്തിലെ വിവിധ ഹർജികൾ ഒരുമിച്ച് നാളെ പരിഗണിക്കും. പളളി ഓർത്തഡോക്സ് വിഭാ​ഗത്തിന് കൈമാറമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയിരുന്നത്. അപ്പീലിൽ ഒരാഴ്ചത്തെ ഇടക്കാല സ്റ്റേയാണ് അനുവദിച്ചത്.

ഓർത്തഡോക്സ് വിഭാഗം നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ വിധി പറയുന്നതിൽ നിന്ന് സിംഗിൾ ബെഞ്ചിനെ ഡിവിഷൻ ബഞ്ച് വിലക്കി. എല്ലാ ഹർജികളും ജസ്റ്റിസുമാരായ എ എം ഷഫീഖ്, വി ജി അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാകും ഇനി കേൾക്കുക.സുപ്രിംകോടതി ഉത്തരവിന് വിരുദ്ധമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവെന്നാണ് ഹർജിയിലെ സർക്കാർ വാദം. പള്ളിയും സെമിത്തേരിയും ആർക്കും പിടിച്ചെടുക്കാനാവില്ല. എല്ലാ വിശ്വാസികളുടെയും വിശ്വാസപരമായ അവകാശങ്ങൾ നിലനിർത്തണമെന്നാണ് സുപ്രിംകോടതി ഉത്തരവെന്നും അപ്പീലിൽ സർക്കാർ ചൂണ്ടിക്കാട്ടി

Contact the author

web desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More