LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇടതുമുന്നണി വ്യാപാരികളെ വഞ്ചിച്ചു; തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ: ടി നസറുദ്ദീൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിയെ പിന്തുണക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി നസറുദ്ദീൻ. വ്യാപാരികളോടുള്ള ഇടതുമുന്നണി സർക്കാറിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് യുഡിഎഫിനെ പിന്തുണക്കുന്നതെന്ന് നസറുദ്ദീൻ പറഞ്ഞു. 

സംസ്ഥാന ബജറ്റിൽ വ്യാപാരികളെ സർക്കാർ വഞ്ചിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇരു മുന്നണികളോടും സമദൂരം പാലിക്കാനാണ് സമിതി തീരുമാനിച്ചത്. എന്നാൽ ബഡ്ജറ്റ് പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ നിലപാട് മാറ്റുകയായിരുന്നു. അതേ സമയം വ്യാപാരി വ്യവസായി ഏകോപന സമിതി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും നസറുദ്ദീൻ പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

 ഈ മാസം അവസാനത്തോടെ പാർട്ടി പ്രഖ്യാപിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കും. സംഘടനയിൽ 10 ലക്ഷം അം​ഗങ്ങളാണുള്ളത്. രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാൽ കേരള രാഷ്ട്രീയത്തിൽ സമ്മർദ്ദ ശക്തിയാകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും നസറുദ്ദീൻ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More