LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെവി വിജയദാസ് എംഎൽഎയുടെ നില ആതീവ ​ഗുരതരം

കെവി വിജയദാസ് എംഎൽഎയുടെ ആരോ​ഗ്യ നില ആതീവ​ഗുരുതരമായി തുടരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് വിജയദാസ്. ഇന്ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വിജയദാസിന്റെ ആരോ​ഗ്യ നിലയിൽ മാറ്റമില്ലെന്ന് പറയുന്നു. എംഎൽഎയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല. കൊവിഡ് ബാധിച്ച് ഈ കഴിഞ്ഞ മാസം 11 നാണ് വിജയദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോ​ഗം മാറിയെങ്കിലും കൊവിഡാനന്തര അവശതയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. കോങ്ങാട് നിന്ന് തുടർച്ചയായ രണ്ടാം തവണയാണ് വിജയദാസ് തെരഞ്ഞെടുക്കപ്പെട്ടത്. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അം​ഗമാണ്.

നാല് എംഎൽഎ മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുകേഷ്, ആൻസലൻ, കെ ദാസൻ, ബിജിമോൾ എന്നീ ഇടതുപക്ഷ എംഎൽഎമാർക്കാണ് കൊവിഡ് സ്ഥീരീകരിച്ചത്.  ആരുടെയും നില ​ഗുരുതരമല്ല. ദാസനും, ആൻസലനും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ബിജിമോളും മുകേഷും വീട്ടിലാണ്. രോ​ഗം സ്ഥിരീകരിച്ച 4 എംഎൽഎമാരും നിലവിലെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇവർ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോ​ഗ്യ വകുപ്പ് പ്രത്യേക അറിയിപ്പൊന്നും ഇറക്കിയിട്ടില്ല. ആരോടും നിരീക്ഷണത്തിൽ പോകാനും ആവശ്യപ്പെട്ടിട്ടില്ല. കൊവിഡ് നിയന്ത്രണ വിധേയമായതിനാൽ അത്തരം നടപടികൾ വേണ്ടെന്നാണ് തീരുമാനം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ബഡ്ജറ്റ് സമ്മേളനം നേരത്തെ വെട്ടിച്ചുരുക്കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More