മുംബൈ: ''കൊറോണ വിട്ടുപോയ ശേഷം മതി കെട്ടിപ്പിടുത്തവും കൈകൊടുക്കലുമെല്ലാം-'' പറയുന്നത് മറ്റാരുമല്ല ബോളിവുഡ് താരം സല്മാന് ഖാനാണ്. കോവിഡ് -19 വൈറസിനെ പ്രതിരോധിക്കലാണ് അടിയന്തിര കടമ. അതുകൊണ്ട് ഹസ്തദാനവും കെട്ടിപ്പിടുത്തവും ഉപേക്ഷിക്കണമെന്ന നിര്‍ദ്ദേശമാണ് താരം ആരാധകര്‍ക്കായി പങ്കുവെക്കുന്നത്.
നമ്മുടെ പാരമ്പര്യത്തില്‍ നമസ്ക്കാര്‍ ഉണ്ട്. അതോടൊപ്പം സലാമും നമുക്കുണ്ടല്ലോ എന്നാണ് സല്മാന് ഖാന് ഓര്‍മ്മിപ്പിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സന്ദേശത്തില്‍ സല്മാന് ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കൈകൂപ്പി നില്ക്കുന്ന പടവും ചേര്‍ത്തിട്ടുണ്ട്.
ഡല്‍ഹിയില്‍ വീണ്ടും കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പട്ട സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്കാന് താരങ്ങളും വിവിധമേഖലകളില്‍ പ്രശസ്തരായ ആളുകളും മുന്നോട്ട് വരുന്നുണ്ട്. ബോളിവുഡില്‍ നിന്ന് കഴിഞ്ഞ ദിവസം നടന് അനുപം ഖേറും കൊറോണ പ്രതിരോധ സന്ദേശവുമായി രംഗത്ത് വന്നിരുന്നു.