LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലക്ഷദ്വീപില്‍ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു

കവരത്തി: രാജ്യത്ത് കൊവിഡ് ഇതുവരെ ബാധിക്കാതിരുന്ന ലക്ഷദ്വീപില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ലോകം മുഴുവന്‍ പകര്‍ച്ചവ്യാധി പടര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞാണ് ലക്ഷദ്വീപില്‍ രോഗം സ്ഥിരീകരിക്കുന്നത്. കൊച്ചിയില്‍ നിന്ന് കവരത്തിയിലേക്ക് പോയ ഇന്ത്യ റിസര്‍വ്വ് ബറ്റാലിയനില്‍ നിന്നുളളയാള്‍ക്കാണ് തിങ്കളാഴ്ച്ച രോഗം റിപ്പോര്‍ട്ട് ചെയ്തത്.

രോഗം ബാധിച്ചയാള്‍ ലക്ഷദ്വീപുകാരനല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ദ്വീപിലേക്ക് വരുന്നവര്‍ക്കുളള ക്വാറന്റൈന്‍ ഒഴിവാക്കിയതിനു പിന്നാലെയാണ് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈറസ് വ്യാപനം തടയാനായി രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെല്ലാം ക്വാറന്റീനില്‍ പോകണമെന്ന് ലക്ഷദ്വീപ് ഭരണകൂടം നിര്‍ദേശിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ സാമ്പിളുകള്‍ ലാബ് പരിശോധയ്ക്ക് വിധേയമാക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. യാത്രയ്ക്ക് 48 മണിക്കൂര്‍ മുന്‍പ് ആര്‍ടി പിസിആര്‍ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Contact the author

National Desk