തിരുവനന്തപുരം ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ എ ഹക്കിന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കള്ളക്കടത്ത് കേസിലെ പ്രതികളായ സരിത്തിന്റെയും സ്വപ്നയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷൈനിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നോട്ടീസ് അയച്ചത്. നയതന്ത്ര പരിരക്ഷയില്ലാത്തവർക്ക് നയതന്ത്ര പ്രതിനിധികളുടെ തിരച്ചറിൽ കാർഡ് നൽകിയെന്ന് പ്രതികൾ മൊഴിനൽകിയിരുന്നു. യുഎഇ കോൺസുലേറ്റിലെ അക്കൗണ്ടന്റിനാണ് ചട്ടങ്ങൾ ലംഘിച്ച് നയതന്ത്ര തിരിച്ചറിയൽ കാർഡ് നൽകിയത്. ഷൈനിന്റെ നിർദ്ദേശം അനുസരിച്ചാണ് ഇത്തരത്തിൽ തിരച്ചറിയൽ കാർഡ് നൽകിയതെന്നാണ് കസ്റ്റംസിന് വിവരം ലഭിച്ചിരിക്കുന്നത്. കേസിൽ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറെ നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.