LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻ ലാലിനെ ​ഹാജരാക്കണമെന്ന് കോടതി

നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻ ലാലിനെ ​ഹാജരാക്കാൻ വിചാരണ കോടതിയുടെ നിർദ്ദേശം. വിപിൻ ലാലിനെ കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കാൻ അന്വേഷണ ഉദ്യോ​ഗസ്ഥനോടാണ് കോടതി ഉത്തരവിട്ടത്.

റിമാൻഡിലായിരുന്ന വിപിൻലാലിനെ വിട്ടയച്ചത് സംബന്ധിച്ച്  രേഖകൾ ഹാജരാക്കാൻ വിയ്യൂർ ജയിൽ സൂപ്രണ്ടിനോട് കോടതി ആവശ്യപ്പെട്ടു.  മാപ്പു സാക്ഷിയായ വിപിൻ ലാലിനെ ജയിൽ മോചിതനാക്കിയത് സംബന്ധിച്ച് കോടതി സംശയങ്ങൾ ഉന്നയിച്ചിരുന്നു. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

വിപിൻ ലാലിനെ വിട്ടയച്ചത് പ്രതിഭാ​ഗമാണ് കോടതിയിൽ ഉന്നയിച്ചത്. വിചാരണ കഴിയുന്നതു വരെ മാപ്പുസാക്ഷികളെ വിട്ടയക്കരുതെന്നാണ് ചട്ടം. ചട്ടലംഘനവുമായി ബന്ധപ്പെട്ട് ജയിൽ സൂപ്രണ്ടിനെ കോടതി വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോ​ഗസ്ഥനോടും ഇത് സംബന്ധിച്ച് കോടതി വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് വിപിൻ ലാലിനെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More