സ്വര്‍ണവില വീണ്ടും കൂടി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണത്തിന് വിലകൂടുന്നത്. ഇന്ന് 360 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്. ഇതോടെ എട്ട് ഗ്രാം സ്വര്‍ണത്തിന് 37000 രൂപയായി. ഒരു ഗ്രാമിന് 45 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4625 രൂപയായി. രാജ്യാന്തര വിഷയങ്ങളുടെ പ്രതിഫലനമാണ് സ്വര്‍ണവില കൂടാന്‍ കാരണം. കൊവിഡ് വാക്സിന് എത്തിയതും രാജ്യാന്തര തലത്തില്‍ വിപണിയെ ഉണര്‍ത്തിയിരുന്നു. തിങ്കളാഴ്ച 36400 രൂപയായിരുന്നു വില. തുടര്‍ന്ന് അടുത്ത മൂന്ന് ദിവസങ്ങളിലും വില ഉയര്‍ന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 37440 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. വരും ദിവസങ്ങളില്‍ സ്വര്‍ണത്തിന്റെ വില വര്‍ദ്ധിക്കാനാണ് സാധ്യത.