മുംബൈ: രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ കോളിളക്കം സൃഷ്ടിച്ച മഹാരാഷ്ട്രയിലെ നരേന്ദ്ര ദാഭോല്‍ക്കാര്‍ വധക്കേസില്‍ കൊല ചെയ്യാന്‍ ഉപയോഗിച്ച തോക്ക് അന്വേഷണ സംഘം കണ്ടെത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഒരു നീര്‍തടത്തില്‍ നിന്നാണ് തോക്ക് കണ്ടെടുത്തത്.
മഹാരാഷ്ട്രയിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളില്‍ നിറ സാനിധ്യമായിരുന്ന നരേന്ദ്ര ദാഭോല്‍ക്കറെ കൊലപ്പെടുത്തിയവര്‍ നല്‍കിയ മൊഴി അനുസരിച്ച് കൊലക്ക് ഉപയോഗിച്ച തോക്ക് താനെ ജില്ലയിലെ ഒരു തടാകത്തില്‍ ഉപേക്ഷിക്കുകയാണുണ്ടായത്. മൊഴിയുടെ അടിസ്ഥാനത്തില്‍ തോക്ക് കണ്ടെത്താന്‍ അന്വേഷണ സംഘം പര്യവേക്ഷണ സംഘത്തിന്‍റെ സഹായം തേടിയിരുന്നു.ഈ പര്യവേക്ഷണത്തിന്‍റെ ഭാഗമായുള്ള അന്വേഷണത്തിലാണ് തോക്ക് കണ്ടെടുത്തത് എന്നാണ് വിവരം
ശരത് കല്‍സ്കര്‍ എന്ന കൊലപാതകി സിബിഐക്ക് നല്‍കിയ മൊഴിയാണ് തോക്ക് കണ്ടെടുത്തില്‍ നിര്‍ണായകമായത്.