LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മാവൂരിലും ചോലയിലും പറമ്പിമുക്കിലും യുഡിഎഫിന് ജയം; ചെട്ടിക്കുളങ്ങരയിൽ എൽഡിഎഫ്

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മാവൂർ പഞ്ചായത്തിലെ താത്തൂർപൊയിൽ വാർഡിൽ യുഡിഎഫിന് ജയം. യുഡിഎഫ് സ്ഥാനാർത്ഥി  കെ സി വാസന്തി 27 വോട്ടിന് ജയിച്ചു. നിലവിൽ യുഡിഎഫിന്റെ പക്കലുള്ള വാർഡാണ് ഇത്. 40 കൊല്ലമായി എൽഡിഎഫ് ജയിച്ചിരുന്ന വാർഡ് 2015 ൽ യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. ഈ ജയത്തോടെ മാവൂർ പഞ്ചായത്തിൽ യുഡിഎഫിന് ഭൂരിപക്ഷമായി. ഇരു മുന്നണികൾക്കും എട്ടം​ഗങ്ങൾ വീതമുള്ള പഞ്ചായത്തിൽ ആർഎംപി പിന്തുണയോടെയാണ് പ്രസിഡന്റ് സ്ഥാനം യുഡിഎഫിന് ലഭിച്ചത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കൊല്ലം പന്മന പഞ്ചായത്തിലെ പറമ്പിമുക്ക്, ചോല വാർഡുകളിലും യുഡിഎഫ് ജയിച്ചു. പറമ്പിമുക്കിൽ യുഡിഎഫിലെ നൗഷാദ് 323 വോട്ടുകൾക്ക് ജയിച്ചു.  ചോലയിൽ യുഡിഎഫ് സ്ഥാനാർത്ഥി അനിൽകുമാർ 70 വോട്ടുകൾക്കാണ് ജയിച്ചത്. ആലപ്പുഴ ജില്ലയിലെ ചെട്ടിക്കുളങ്ങര വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ രോഹിത് എം പിള്ള 464 വോട്ടുകൾക്കാണ് ജയിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More