LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കന്യാസ്ത്രീയെ അപമാനിച്ചതിൽ പിസി ജോർജിന് നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ ശാസന

പിസി ജോർജിന് നിയമസഭയുടെ ശാസന. ജലന്തർ മുൻ ബിഷപ്പ് പ്രതിയായ കേസിലെ പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തിലാണ് നിയമസഭ ജോർജിനെ ശാസിച്ചത്. ജോർജ് കന്യാസ്ത്രീയെ അപമാനിച്ചതായി നിയമസഭാ പ്രിവിലേജസ് ആന്റ് എത്തിക്സ് കമ്മിറ്റി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. കേരള വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന്റെ പരാതിയിലാണ് എത്തിക്സ് കമ്മിറ്റി വിഷയം പരി​ഗണിച്ചത്.  ഫെമിനിസ്റ്റ് ലോയേഴ്സ് നെറ്റ് വർക്ക് ഓഫ് കേരളയും പരാതി നൽകിയിരുന്നു. 

പീഡനത്തിന് ഇരയായ സ്ത്രീയെ വാക്കാൽ അപമാനിക്കുകയും, സ്ത്രീയുടെ ഭാ​ഗത്താണ് തെറ്റെന്ന് സ്ഥാപിക്കാൻ ജോർജ് ശ്രമിച്ചെന്നും എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിലുണ്ട്. നിയമസഭാ സമാജികനു ചേർന്ന രീതിയിലല്ല ജോർജ്  വിഷയത്തിൽ ഇടപെട്ടതെന്ന് എത്തിക്സ് കമ്മിറ്റി അഭിപ്രായപ്പെട്ടു. മാധ്യമങ്ങളിൽ സംസാരിക്കുമ്പോൾ മാന്യത പാലിക്കണമെന്നും കമ്മിറ്റി ജോർജിനോട് ആവശ്യപ്പെട്ടു. പരാതിക്കാർ നൽകിയ തെളിവുകൾ ജോർജിനെതിരായ ആരോപണങ്ങളെ സാധൂകരിക്കുന്നതാണ്. എത്തിക്സ് കമ്മിറ്റി യോ​ഗം ചേർന്ന് പരാതിക്കാരുടെയും ജോർജിന്റെയും വാദം കേട്ടിരുന്നു. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ നടപടി നടപടി ആദരവോടെ സ്വീകരിക്കുകയാണെന്ന് പിസി ജോർജ് പറഞ്ഞു. സഭ പുറത്താക്കിയ സ്ത്രീ എങ്ങിനെ കന്യാസ്ത്രീ ആകുമെന്നും ജോർജ് ചോദിച്ചു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More