LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്‌: യുകെ വകഭേദം കൂടുതല്‍ മാരകമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: കൊറോണ വൈറസിന്റ യുകെ വകഭേദം കൂടുതല്‍ മാരകമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. യഥാര്‍ത്ഥ വൈറസിനേക്കാള്‍ വ്യാപനശേഷി 70 ശതമാനം കൂടുതലുളള ജനിതകമാറ്റം വന്ന വൈറസാണ് ഇപ്പോള്‍ ലോകത്ത് പടര്‍ന്നുപിടിക്കുന്നത്. ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇംഗ്ലണ്ടില്‍ അറുപത് വയസിനു മുകളില്‍ പ്രായമുളള ആയിരം പേരേ എടുത്താല്‍ യഥാര്‍ത്ഥ കൊറോണ വൈറസ് പത്തുപേരുടെ ജീവനെടുക്കും എന്നാല്‍ പുതിയ വൈറസ് 13,14 പേരുടെ ജീവനെടുക്കാന്‍ ശേഷിയുളളതാണെന്ന് ഇംഗ്ലണ്ടിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പാട്രിക് വാലന്‍സ് പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

നിലവിലെ വാക്‌സിനുകള്‍ ജനിതകമാറ്റം വന്ന വൈറസിനെതിരെ പോരാടുന്നതില്‍ ഫലപ്രദമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. യുകെയ്ക്കു പുറമേ ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും കണ്ടെത്തിയ കൊറോണ വൈറസ് വകഭേദങ്ങളെ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

International Desk