LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബാലഭാസ്കറിന്റേത് അപകട മരണമെന്ന് സിബിഐ; റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ അന്വേഷണം പൂർത്തിയായി. ബാലഭാസ്കറിന്റേത് കൊലപാതകമല്ലെന്നാണ് സിബിഐ നി​ഗമനം. ബാലഭാസ്കറിന്റെ  മരണം  വാഹനാപകടം മൂലമാണെന്ന് കാണിച്ചുള്ള സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട് ഉടൻ തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണത്തിന്റെ ഭാ​ഗമായി നൂറോളം പേരിൽ നിന്നാണ് മൊഴിയെടുത്തത്. ഏതാനും പേരെ ചോദ്യം ചെയ്തു. രണ്ടു പേരെ നുണപരിശോധനക്ക് വിധേയമാക്കി. കോടതി അനുമതിയോടെയായിരുന്നു നുണപരിശോധന. കലാഭവന്‍ സോബി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെയാണ് നുണ പരിശോധനക്ക് വിധേയരാക്കിയത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ബാലഭാസ്കറിന്റേത് കൊലപാതകമാണെന്ന് കലാഭവൻ സോബിയാണ് ആരോപിച്ചത്. അപകടസ്ഥലത്ത് അസ്വാഭാവികമായി ചിലരെ കണ്ടെത്തിയെന്നും ഇയാൾ പറഞ്ഞിരുന്നു. സ്വർണക്കടത്ത് സംഘത്തിന് മരണത്തിൽ പങ്കുള്ളതായും ആരോപണം ഉയർന്നിരുന്നു. തുടർന്ന് ബാലഭാസ്കറിന്റെ അച്ഛന്റെ ആവശ്യപ്രകാരമാണ് കേസ് സിബിഐക്ക് വിട്ടത്. സംസ്ഥാന പൊലീസ് അന്വേഷണത്തിലും  മരണം അപകടം മൂലമാണെന്ന് കണ്ടെത്തിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More