ഡല്‍ഹി: രാജ്യത്ത് പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ നിര്‍ദേശങ്ങളുമായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ. മാംസകച്ചവടക്കാരും ഉപഭോക്താക്കളും മുന്‍കരുതലുകളെടുക്കണം, പകുതിവേവിച്ച മുട്ടയും ചിക്കനും കഴിവതും ഒഴിവാക്കണമെന്നാണ് എഫ്എസ്എസ്എഐയുടെ നിര്‍ദേശം.
എന്നാല്‍ കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നതില്‍ പ്രശ്നമില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്. പാകം ചെയ്ത ഭക്ഷണത്തിലൂടെ രോഗം മനുഷ്യരിലേക്ക് പകരില്ലെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു. കേരളം, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുളളത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
രോഗബാധയുളള സ്ഥലങ്ങളില്‍ നിന്നുളള മുട്ട, മാംസം എന്നിവ ഉപയോഗിക്കരുത്. ചത്ത പക്ഷികളെ നഗ്നമായ കൈകളുപയോഗിച്ച് സ്പര്‍ശിക്കരുത്. മാസ്കും കയ്യുറകളും ഉപയോഗിക്കുക, പക്ഷിപ്പനി ബാധിതപ്രദേശങ്ങളില്‍ നിന്ന് മാംസം വാങ്ങരുത് തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കിയിരിക്കുന്നത്.