LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നേപ്പാൾ പ്രധാനമന്ത്രിയെ കമ്യൂണിസ്റ്റ് പാർട്ടിയില്‍ നിന്നും പുറത്താക്കി

നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. കാവൽ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് നീക്കിയതായി ചെയര്‍മാന്‍ പ്രചണ്ഡയെ പിന്തുണക്കുന്ന വക്താവ് നാരായണ്‍കാജി ശ്രേഷ്ഠ അറിയിച്ചു. ഒലി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ യുഎംഎല്‍ പുനരുജ്ജീവിപ്പിച്ചേക്കുമെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ പറയുന്നു.

അടുത്തിടെ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ കെ.പി ശര്‍മ ഒലി ശുപാര്‍ശ ചെയ്തതിനു പിന്നാലെ രാജ്യത്ത് അസ്ഥിരത നിലനിന്നിരുന്നു. മുന്‍ പ്രധാനമന്ത്രി പ്രചണ്ഡയുമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധികാര തര്‍ക്കം രൂക്ഷമായതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശര്‍മ ഒലി രാഷ്ട്രപതി ബിദ്യദേവി ഭണ്ഡാരിയോട് ശുപാര്‍ശ ചെയ്തത്. രാജ്യത്തെ രാഷ്ട്രീയ അസ്വസ്ഥതകൾക്കിടയില്‍ ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ പുതിയ തിരഞ്ഞെടുപ്പ് നടത്താൻ നേപ്പാൾ ഒരുങ്ങുകയാണ്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഒലി ഭരണഘടനാവിരുദ്ധമായ തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിശദീകരണം നല്‍കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം അതിന് മറുപടി നല്‍കിയില്ല. തുടര്‍ന്നാണ്‌ പുറത്താക്കല്‍ നടപടിയിലേക്ക് നീങ്ങിയത്.

Contact the author

International Desk