LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന് ജാമ്യം

സ്വർണക്കടത്ത് കേസില്‍ അറസ്റ്റിലായ മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിന് ഒരു കേസില്‍ ജാമ്യം. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത്. ഇഡി കേസിൽ സ്വാഭാവിക ജാമ്യം തേടി ഹൈകൊടതിയെയും കോടതിയെയും, കസ്റ്റംസ് കേസിൽ എറണാകുളം എസിജെഎം കോടതിയെയും ശിവശങ്കർ ഇന്ന് സമീപിച്ചിരുന്നു.

സ്വർണക്കടത്തിലെ കസ്റ്റംസ് കേസിൽ അറസ്റ്റിലായി അറുപത് ദിവസം പിന്നിടുമ്പോഴും കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ എറണാകുളത്തെ സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ ജാമ്യഹർജി നൽകിയിട്ടുള്ളത്. കഴിഞ്ഞ നവംബർ 24 നാണ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾക്ക് കസ്റ്റംസ് കേസിൽ ഇത്തരത്തിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം, സർക്കാരിൻ്റെ പ്രോസിക്യൂഷൻ അനുമതി വാങ്ങാതെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ തനിക്കെതിരെ ഇഡി സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നും, അതിനാൽ അപൂർണമായ കുറ്റപത്രം റദ്ദാക്കി തനിക്ക് സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് എറണാകുളം ജില്ലാ പ്രിൻസിപ്പൽ കോടതിയിൽ എം. ശിവശങ്കർ മറ്റൊരു ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

Contact the author

News Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More