LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിക്കിം അതിർത്തിയിൽ സംഘര്‍ഷം; 20 ചൈനീസ് സൈനികർക്ക് പരിക്ക്

കഴിഞ്ഞയാഴ്ച  സിക്കിമിലെ നാകുലയിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യ ചൈന സൈനികർ തമ്മിൽ സംഘർഷം നടന്നതായി റിപ്പോര്‍ട്ട്. ചൈനീസ് പട്ടാളം നിയന്ത്രണ രേഖ മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ സൈന്യം അവരെ ശാരീരികമായി നേരിടുകയായിരുന്നു. ഇരുവശത്തുമുള്ള സൈനികർക്കും പരിക്കേറ്റിട്ടുണ്ട്. സൈന്യം ഇതുവരെ ഔദ്യോഗികമായി വിവരം സ്ഥിരീകരിച്ചിട്ടില്ല.

നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. അതിർത്തിയിലെ നിലവിലെ സ്ഥിതി മാറ്റിമറിക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈനീസ് സൈനികർ എത്തിയതെന്നാണ് സൂചന. എന്നാൽ ഇന്ത്യൻ സൈനികർ ഇത് തടയുകയും ചൈനീസ് സൈനികരെ തുരത്തിയോടിക്കുകയുമായിരുന്നു. സംഘർഷത്തിന്റെ വീഡിയോ 'ഇന്ത്യ ടുഡേ' പുറത്തുവിട്ടിട്ടുണ്ട്. ചൈനയുടെ 20 പട്ടാളക്കാർക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കഴിഞ്ഞ കുറച്ചുമാസങ്ങളായി തുടരുന്ന ഇന്ത്യാ-ചൈനാ സംഘര്‍ഷം പരിഹരിക്കുന്നതിനായി നയതന്ത്ര-സൈനിക ചർച്ചകൾ നടന്നുവരികയാണ്. അതിനിടയിലാണ് ചൈനയുടെ ഭാഗത്തുനിന്നും വീണ്ടും പ്രകോപനപരമായ നടപടിയുണ്ടാകുന്നത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More