LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുതിരാൻ പാത: ദേശീയ പാതാ അതോറിറ്റിക്ക് ഹൈക്കോടതിയുടെ വിമർശനം

തൃശ്ശൂർ കുതിരാൻ തുരങ്ക പാത പൂർത്തിയാക്കാത്തതിൽ ദേശീയ പാതാ അതോറിറ്റിക്ക് ഹൈക്കോടതിയുടെ വിമർശനം. കുതിരാൻ പാത പൂർത്തിയാക്കാൻ  പദ്ധതിയുണ്ടോ എന്ന് ഹൈക്കോടതി ദേശീയ പാതാ അതോറിറ്റിയോട് ചോദിച്ചു. കുതിരാനിൽ പണി തീരാത്തതിനാൽ ജനങ്ങൾ വലിയ തോതിൽ ബുദ്ധിമുട്ടുന്നുണ്ടെന്നും ദേശീയപാത അതോറിറ്റിയാണ് ഇതിന് ഉത്തരവാദിയെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. ഈ പ്രദേശത്ത് അടിക്കടിയുണ്ടാകുന്ന അപകടം ആശങ്കപ്പെടുത്തുന്നുണ്ട്. നിർമാണം ഇഴഞ്ഞു നീങ്ങുകയാണെന്നും ഹൈക്കോടതി പറഞ്ഞു. ദേശീയ പാത അതോറിറ്റി മാത്രമാണ് ഈ അവസ്ഥക്ക് ഉത്തരവാദിയെന്നും കോടതി അഭിപ്രായപ്പെട്ടു. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

നിർമാണത്തെ കുറിച്ച് സത്യവാങ്ങ്മൂലം സമർപ്പിക്കാൻ ദേശീയ പാത അതോറിറ്റിയോട് ഹൈക്കോടതി ഉത്തരവിട്ടു. ബുധനാഴ്ചക്കകം സത്യവാങ്ങ്മൂലം സർപ്പിക്കാനാണ് ആവശ്യപ്പെട്ടത്. തുടർനടപടികൾ സംബന്ധിച്ച് വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. ബുധനാഴ്ച കേസിൽ വിശദമായ വാദം കേൾക്കും.കരാറുകാരുടെ സാമ്പത്തിക പ്രശ്നങ്ങളും രാഷ്ട്രീയ പാർട്ടികളുടെ സമരവും മൂലമാണ് നിർമാണം നീണ്ടു പോയതെന്ന് എൻഎച്ചഎഐ ഹൈക്കോടതിയെ അറിയിച്ചു.

Contact the author

Web Desk