LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ. സുരേന്ദ്ര​ന്‍റെ മകളെ ഫേസ്​ബുക്കിലൂടെ അധിക്ഷേപിച്ച സംഭവം; പ്രവാസിക്ക് എതിരെ കേസെടുത്ത് പൊലീസ്

ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​  കെ. സുരേന്ദ്ര​ന്‍റെ മകളെ ഫേസ്​ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കോഴിക്കോട് ബിജെപി ജില്ലാ പ്രസിഡന്‍റ് വി കെ സജീവന്‍റെ പരാതിയിലാണ് കോഴിക്കോട് സ്വദേശിയും ഖത്തറില്‍ ജോലി ചെയ്യുന്നയാളുമായ അജിനാസിനെതിരെ മേപ്പയ്യൂര്‍ പൊലീസ് കേസെടുത്തത്. 

ബാലികാദിനത്തിൽ എന്‍റെ മകൾ എന്‍റെ അഭിമാനം എന്ന അടിക്കുറിപ്പോടെ കെ. സുരേന്ദ്രൻ മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന്​ താഴെയായിരുന്നു അധിക്ഷേപ കമന്‍റ്​. അജ്നാസ് അജ്നാസ് എന്നായിരുന്നു സമൂഹ മാധ്യമത്തിലെ ഇയാളുടെ ഐഡിയുടെ പേര്. കമന്‍റ് പിന്നീട് ഡിലീറ്റ് ചെയ്ത് കളഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സാമൂഹിക മാധ്യമങ്ങളിലൂടെ സ്​ത്രീകളെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സുരേന്ദ്രന്‍ പങ്കുവെച്ച ചിത്രത്തില്‍ ഭൂരിഭാഗം ആളുകളും ആശംസകള്‍ അറിയിച്ചാണ് കമന്റ് ചെയ്തിട്ടുള്ളത്. എന്നാല്‍, അധിക്ഷേപ സ്വഭാവമുള്ള കമന്റുകളും ഇതിലുണ്ട്.

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More