LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

റിപ്പബ്ലിക്ക് ദിനത്തിൽ ആശം​സകളുമായി ഒമാൻ സുൽത്താൻ

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽസൈദ് ഇന്ത്യക്ക് റിപ്പബ്ലിക്ക് ദിനാശംസകൾ അറിയിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയാണ് ഒമാൻ സുൽത്താൻ റിപ്പബ്ലിക്ക് ദിനത്തിൽ ആശം​സകൾ അറിയിച്ചത്. ഇന്ത്യയിലെ ജനങങൾക്ക് കൂടുതൽ പുരോ​ഗമനവും വികസനവും ഉണ്ടാകട്ടെയെന്ന് താരിഖ് അൽ സെയ്ദ് ആശം​സിച്ചു. രാഷ്ട്രപതിക്ക് ആയുർ ആരോ​ഗ്യ സൗഖ്യവും അദ്ദേഹം നേർന്നു.  റിപ്പബ്ലിക്ക് ദിനത്തിൽ മസ്ക്കറ്റിലെ ഇന്ത്യൻ എംബസിയിൽ ദേശീയ പാതാക ഉയർത്തിയിട്ടുണ്ട്. 

രാജ്യം എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ രാവിലെ 9.30നാണ് ആഘോഷങ്ങൾ തുടങ്ങിയത്. രാഷ്ട്രപതി പതാക ഉയര്‍ത്തി. അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ ആഘോഷങ്ങൾക്ക് വിശിഷ്ടാതിഥി ഇല്ല. രാവിലെ 9നു ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമർപ്പിച്ചു. 9.50നുതന്നെ പരേഡ് ആരംഭിക്കുകയും ചെയ്തു. കേരളത്തിന്റെ കയർ ദൃശ്യം ഉൾപ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേര്‍ന്ന് 32 നിശ്ചലദൃശ്യങ്ങൾ ഒരുക്കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എല്ലാ വർഷവും 1.25 ലക്ഷം പേർ നേരിട്ടു വീക്ഷിച്ചിരുന്ന റിപ്പബ്ലിക് ദിന പരേഡ് കാണാൻ ഇത്തവണ 25,000 പേര്‍ക്ക് മാത്രമാണ് അനുമതി. കോവിഡ് പശ്ചാത്തലത്തിലാണ് എണ്ണം കുറച്ചത്. പ്രത്യേക സാഹചര്യം പരിഗണിച്ച് പരേഡിന്‍റെ ദൂരവും സമയവും കുറച്ചിട്ടുണ്ട്. സാധാരണ 8.2 കിലോമീറ്റർ ഉണ്ടാകുന്ന പരേഡ് ഇത്തവണ 3.3 കിലോമീറ്റർ മാത്രം താണ്ടി ഇന്ത്യ ഗേറ്റിൽ അവസാനിച്ചു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More