തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വില 90 രൂപയിലേക്ക്. പെട്രോൾ ഡീസൽ വില ഇന്നും വർദ്ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 88. 58 രൂപയാണ് വില. കൊച്ചിയിൽ പെട്രോളിന് 86.57 രൂപയായി. കൊച്ചിയിൽ ഡീസലിന് വില 80.77 രൂപയായി ഉയർന്നു.
അതേസമയം, ഉൾപ്രദേശങ്ങളിൽ പെട്രോൾ വില 90 രൂപക്ക് അടുത്തെത്തി. ഈ നിലയിൽ വില വർദ്ധിപ്പിച്ചാൽ രണ്ട് ദിവസത്തിനുള്ളിൽ പെട്രോൾ വില 90 കടക്കും. ഇതേ രീതിയിൽ എണ്ണ കമ്പനികൾ വിലകൂട്ടുകയാണെങ്കിൽ ഇന്ധന വില മൂന്നക്കത്തിൽ എത്തും.
ക്രൂഡോയിലിന് അന്താരാഷ്ട്ര വിപണിയിൽ വില വർദ്ധിക്കാത്തപ്പോഴാണ് ഇന്ധനത്തിന് ഇന്ത്യയിൽ തുടർച്ചായി വില കൂട്ടുന്നത്.