LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുഡിഎഫ് സീറ്റ് വിഭജന ചർച്ച ആരംഭിച്ചു; ഉമ്മൻചാണ്ടിയും ചെന്നിത്തലയും പാണക്കാട്ടെത്തി ചർച്ച നടത്തി

നിയമസഭാ തെര‍ഞ്ഞെടുപ്പിൽ സീറ്റ് വിഭജനം സംബന്ധിച്ച് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുസ്ലീം ലീ​ഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. മലപ്പുറം പാണക്കാട്ടെ വീട്ടിലെത്തിയാണ് ഇരുവരും ലീ​ഗ് നേതാക്കളെ കണ്ടത്. പികെ കുഞ്ഞാലിക്കുട്ടിയും കെപിഎ മജീദും ചർച്ചയിൽ പങ്കെടുത്തു. മുന്നണി ഔദ്യാ​ഗികമായി സീറ്റ് ചർച്ചയിലേക്ക് കടക്കുന്നതിന് മുമ്പുള്ള കൂടിക്കാഴ്ചയാണ് ഇത്. കൂടുതൽ സീറ്റുകൾ വേണമെന്ന ലീ​ഗിന്റെ ആവശ്യം കോൺ​ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാഹുൽ ​ഗാന്ധിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയിൽ ലീ​ഗ് ഈ ആവശ്യം ഉന്നയിക്കും. സീറ്റ് വിഭജന ചർച്ചയിൽ രാഹുൽ ​ഗാന്ധിയും പങ്കെടുക്കും.

രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തെന്ന് പികെ കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച് അനൗദ്യോ​ഗിക ചർച്ചകൾ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ന് ഉച്ചക്ക് ശേഷം ആർഎസ്പിയുമായി കോൺ​ഗ്രസ് നേതാക്കൾ ചർച്ച നടത്തും. മത്സരിക്കാൻ 4 സീറ്റുകൾ വേണമെന്ന് ആർഎസ്പി ആവശ്യപ്പെടും. ചവറക്ക് പുറമെ കൊല്ലം സീറ്റുവേണമെന്നാണ് പാർട്ടിയുടെ ആവശ്യം. ഇരവിപുരം സീറ്റ് തിരികെ നൽകാൻ ആർഎസ്പി തയ്യാറാണ്. 

കേരള കോൺ​ഗ്രസുമായി നാളെയാണ് ചർച്ച തീരുമാനിച്ചിരിക്കുന്നത്. യുഡിഎഫ് നേതൃത്വത്തിന് കേരളാ കോൺ​ഗ്രസുമായുള്ള ചർച്ച ഏറെ തലവേദന സൃഷ്ടിക്കാൻ സാധ്യതയുണ്ട്. 15 സീറ്റുകൾ വേണമെന്നതിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് കേരളാ കോൺ​ഗ്രസ്. അതേസമയം 10 സീറ്റുവരെ കേരളാ കോൺ‍​ഗ്രസിന് നൽകാനാണ് സാധ്യത. കഴിഞ്ഞ തവണ കേരളാ കോൺ​ഗ്രസ് മാണി വിഭാ​ഗം മത്സരിച്ച ചങ്ങാനാശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി സീറ്റുകളാണ് കോൺ​ഗ്രസ് ലക്ഷ്യമിടുന്നത്. ഏറ്റുമാനൂരിൽ മഹിളാ കോൺ​ഗ്രസ് നേതാവ് ലതികാസുഭാഷ് ഇതിനകം പ്രചാരണം ആരംഭിച്ചിട്ടുണ്ട്. 

Contact the author

Political Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More