LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുഡിഎഫ് സീറ്റ് വിഭജനത്തിന് രാഹുൽ ​ഗാന്ധി കേരളത്തിൽ

നിയമസഭാ തെര‍ഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ചകൾക്ക് നേതൃത്വം നൽകുന്നതിനായി രാഹുൽ ​ഗാന്ധി കേരളത്തിൽ എത്തി. കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ രാഹുൽ  ​ഗാന്ധിക്ക് കോൺ​ഗ്രസ് നേതാക്കൾ സ്വീകരണം നൽകി. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളാണ് രാഹുലിനെ സ്വീകരിച്ചത്.  വിമാനത്താവളത്തിൽ ഇറങ്ങിയ രാഹുൽ വയനാട് മണ്ഡലത്തിലെ വണ്ടൂരിലേക്ക് പോയി. വണ്ടൂർ എംഎൽഎ എപി അനിൽകുമാർ രാഹുൽ​ഗാന്ധിയെ അനു​ഗമിക്കുന്നുണ്ട്.  

മുസ്ലീം ലീ​ഗുമായാണ് രാഹുൽ ആദ്യം സീറ്റ് വിഭജന ചർച്ചകൾ നടത്തുക.ഇതിന് മുന്നോടിയായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ലീ​ഗ് നേതാക്കളുമായി ചർച്ച നടത്തി.  ചർച്ചയിൽ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ് എന്നിവർ പങ്കെടുത്തു. 

രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തെന്ന് പികെ കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച് അനൗദ്യോ​ഗിക ചർച്ചകൾ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ന് ഉച്ചക്ക് ശേഷം ആർഎസ്പിയുമായി കോൺ​ഗ്രസ് നേതാക്കൾ ചർച്ച നടത്തും. മത്സരിക്കാൻ 4 സീറ്റുകൾ വേണമെന്ന് ആർഎസ്പി ആവശ്യപ്പെടും. ചവറക്ക് പുറമെ കൊല്ലം സീറ്റുവേണമെന്നാണ് പാർട്ടിയുടെ ആവശ്യം. ഇരവിപുരം സീറ്റ് തിരികെ നൽകാൻ ആർഎസ്പി തയ്യാറാണ്. 

കേരള കോൺ​ഗ്രസുമായി നാളെയാണ് ചർച്ച തീരുമാനിച്ചിരിക്കുന്നത്. യുഡിഎഫ് നേതൃത്വത്തിന് കേരളാ കോൺ​ഗ്രസുമായുള്ള ചർച്ച ഏറെ തലവേദന സൃഷ്ടിക്കാൻ സാധ്യതയുണ്ട്. 15 സീറ്റുകൾ വേണമെന്നതിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് കേരളാ കോൺ​ഗ്രസ്. അതേസമയം 10 സീറ്റുവരെ കേരളാ കോൺ‍​ഗ്രസിന് നൽകാനാണ് സാധ്യത. കഴിഞ്ഞ തവണ കേരളാ കോൺ​ഗ്രസ് മാണി വിഭാ​ഗം മത്സരിച്ച ചങ്ങാനാശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി സീറ്റുകളാണ് കോൺ​ഗ്രസ് ലക്ഷ്യമിടുന്നത്. ഏറ്റുമാനൂരിൽ മഹിളാ കോൺ​ഗ്രസ് നേതാവ് ലതികാസുഭാഷ് ഇതിനകം പ്രചാരണം ആരംഭിച്ചിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More