LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് രാഹുല്‍ഗാന്ധി

കേരളത്തില്‍ തരംഗം സൃഷ്ടിച്ച് മുഴുവന്‍ സീറ്റും യുഡിഎഫ് തൂത്തുവാരുമെന്ന് രാഹുല്‍ഗാന്ധി. സ്ഥാനാര്‍ഥി നിര്‍ണ്ണയം സുതാര്യമാകണം. യുവാക്കള്‍ക്കും പരിചയസമ്പന്നര്‍ക്കും തുല്യപ്രാധാന്യം നല്‍കണം. കേരളത്തിന്‍റെ പ്രതീക്ഷക്കനുസരിച്ച് ഭാവി പരിപാടികള്‍ തയ്യാറാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാട് സന്ദർശനത്തിനായി എത്തിയ അദ്ദേഹം വണ്ടൂരില്‍ പൊതു സമ്മേളനത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു.

ഇന്നിനി നിലമ്പൂർ, ഏറനാട്, തിരുവമ്പാടി യുഡിഎഫ് കൺവെൻഷനുകളിലും രാഹുൽ ഗാന്ധി പങ്കെടുക്കും. നാളെ വയനാട്ടിലെ വിവിധ പരിപാടികളിലും സംബന്ധിക്കും. 

അതേസമയം, പതിനൊന്നരയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ രാഹുലിനെ യുഡിഎഫ് നേതാക്കൾ ചേർന്ന് സ്വീകരിച്ചു. വിമാനത്താവളത്തിൽ വച്ച് തന്നെ യുഡിഎഫ് നേതാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച നടത്തി. മുസ്ലീം ലീഗുമായുളള സീറ്റ് വിഭജനം സംബന്ധിച്ചായിരുന്നു പ്രധാന ചർച്ച.

Contact the author

News Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 3 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 3 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 3 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 3 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 3 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More