LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ഷക സമരവേദികള്‍ ഒഴിപ്പിക്കാന്‍ പോലീസ് നീക്കം; പ്രതിരോധവുമായി സംഘടനകള്‍

ഡല്‍ഹി: കര്‍ഷക സമരവേദികള്‍ ഒഴിപ്പിക്കാന്‍ പൊലീസ് നീക്കം നടത്തുന്നുന്നുവെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍. ഗാസിപ്പൂരിലെ സമരവേദി ഒഴിയണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായി നേതാക്കള്‍ അറിയിച്ചു. എന്നാല്‍ സമരം ഒത്തുതീര്‍പ്പാക്കാതെ ഒരു സമരവേദിയും ഒഴിയുന്ന പ്രശ്നമില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. അതിനിടെ, സമരം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ഇനിയൊരു ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. നേരത്തെ കേന്ദ്രം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രം ചര്‍ച്ചയാകാമെന്ന നിലപാട് സര്‍ക്കാര്‍ കര്‍ഷക സംഘടനകളെ അറിയിച്ചു.

അതേസമയം, റിപ്പബ്ലിക് ദിനത്തില്‍ നടന്ന അക്രമ സമരങ്ങളുടെ പശ്ചാത്തലത്തിൽ  കർഷകസംഘടനകളുടെ പാർലമെൻറ് ഉപരോധം മാറ്റിവക്കാനും തീരുമാനമായി. അക്രമസംഭവങ്ങള്‍ക്ക് പിന്നാലെ കർഷക സമരത്തിൽ നിന്നും രണ്ട്  സംഘടനകള്‍ പിന്മാറുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് സംഘനകളെയും സമരത്തില്‍ നിന്ന് നേരത്തേതന്നെ അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നുവെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയും വ്യക്തമാക്കി.

ചെങ്കോട്ടയ്ക്കു മുന്നിലെ സംഘര്‍ഷാവസ്ഥയ്ക്കു പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും ഗൂഢാലോചനയാണെന്നും പതാക കെട്ടിയത് ബിജെപിയെ പിന്തുണയ്ക്കുന്ന സിനിമാനടനാണെന്നുമാണ് കര്‍ഷകരുടെ ആരോപണം.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More