LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ധർമജൻ ബാലുശേരിയിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി?

സിനിമാ താരം ധർമജൻ ബോൾ​ഗാട്ടിയെ ബാലുശേരി മണ്ഡലത്തിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി പരി​ഗണിക്കുന്നു. കോണ്‍ഗ്രസ്‌ കോഴിക്കോട് ജില്ലാ നേതൃത്വം ധർമജനുമായി ഇക്കാര്യം ചർച്ച ചെയ്തു. ധർമജൻ സമ്മതം അറിയിച്ചതായാണ് സൂചന. കോൺ​ഗ്രസ് ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്ന് ധർമജൻ വ്യക്തമാക്കി. ഇതുവരെ ഇത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ലെന്നും ധർമജൻ പറഞ്ഞു. കോൺ​ഗ്രസ് പ്രവർത്തകനായ തനിക്ക് മത്സരിക്കാൻ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  നിലവിൽ ലീ​ഗ് മത്സരിക്കുന്ന സീറ്റാണിത്. ബാലുശേരി കോൺ​ഗ്രസിന് വിട്ടുകൊടുക്കാൻ തയ്യാറാണ്. ലീ​ഗ് പകരം പേരാമ്പ്രയോ കുന്ദമം​ഗലമോ ആവശ്യപ്പെട്ടേക്കും. 

കോഴിക്കോട് ജില്ലയിൽ യുഡിഎഫിന് എന്നും ബാലികേറാമലയാണ് ബാലുശേരി മണ്ഡലം.1970 ലാണ് കോൺ​ഗ്രസ് ഇതിന് മുമ്പ് ഇവിടെ ജയിച്ചിട്ടുള്ളത്.  കഴിഞ്ഞ തവണ സിപിഎമ്മിലെ പുരുഷൻ കടലുണ്ടി പതിനയ്യായിരത്തോളം വോട്ടിന് ലീ​ഗിലെ യുസി രാമനെയാണ് പരാജയപ്പെടുത്തിയത്.  ധർമജനെ കളത്തിലിറക്കിയാൽ മണ്ഡലം പിടിക്കാമെന്നാണ് കോൺ​ഗ്രസിന്റെ പ്രതീക്ഷ. നേരത്തെ വൈപ്പിൻ മണ്ഡലത്തിൽ ധർമജൻ മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ കോൺ​ഗ്രസ് നേതൃത്വം ഇത് നിഷേധിച്ചു.

രണ്ട് തവണ ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പുരുഷൻ കടലുണ്ടി ഇത്തവണ മത്സരിച്ചേക്കില്ല. എസ്എഫ്ഐ നേതാവ് സച്ചിൻ ദേവിനെ എൽഡിഎഫ് ബാലുശേരിയിൽ മത്സരിപ്പിക്കാൻ സാധ്യതയുണ്ട്.

Contact the author

Political Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More