LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിം​ഗുവിൽ ആക്രമണം നടത്തിയത് സംഘപരിവാർ ​ഗുണ്ടകളെന്ന് കെകെ രാ​ഗേഷ്

സിം​ഗു അതിർത്തിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകരെ ആക്രമിച്ചത് നാട്ടുകാരല്ലെന്നും  സംഘപരിവാർ ​ഗുണ്ടകളും ആർഎസ്എസുമാണെന്ന് സിപിഐഎം നേതാവ് കെകെ രാ​ഗേഷ്. ആർ എസ് എസിനെ ഉപയോ​ഗിച്ച് അടിച്ചമർത്താനാണ് നരേന്ദ്രമോദി സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥയേക്കാൾ ​ഗുരുതരമായ സാഹചര്യമാണ് രാജ്യത്തുള്ളത്. അക്രമികൾക്ക് ഡൽഹി പൊലീസ് ഒത്താശചെയ്യുകയാണ്. പൊലീസും ആർഎസ്എസും ചേർന്ന് സമരത്തെ തച്ചുതകർക്കാനാണ് ശ്രമിക്കുന്നത്. പൊലീസിന്റെ പണി ആർഎസ്എസിനെ അമിത് ഷാ ഏൽപ്പിച്ചെന്നും കെകെ രാ​ഗേഷ് പറഞ്ഞു. ​ഗോദി മീഡിയ ആർഎസ്എസ് ആക്രമണത്തെ നാട്ടുകാരുടെ ആക്രമണമെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും രാ​ഗേഷ് പറഞ്ഞു. 

കാർഷിക നിയമത്തിനെതിരെ  സിം​ഗുവിൽ സമരം നടത്തുന്ന കർഷക ഒരു വിഭാ​ഗം ആക്രമിക്കുകയായിരുന്നു.  സമരം നടത്തുന്നത് കർഷകരല്ല തീവ്രവാദികളാണെന്ന് ആരോപിച്ചാണ് ഇവർ ആക്രമണം നടത്തിയത്. കർഷക സമരം നടക്കുന്ന സ്ഥലത്തേക്ക് ബാരിക്കേഡ് മറികടന്നാണ് അക്രമികൾ എത്തിയത്. തുടർന്ന് കർഷകരും അക്രമികളും തമ്മിൽ ഏറ്റുമുട്ടി. തുടർന്ന് പ്രദേശത്ത് കനത്ത സംഘർഷമാണ് ഉണ്ടായത്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അക്രമികൾ കർഷകരുടെ ടെന്റുകൾ തകർത്തു. പ്രദേശത്ത് തമ്പടിച്ചിരുന്ന പൊലീസ് ഇരുകൂട്ടരെയും നേരിട്ടു. ലാത്തിച്ചാർജ് ചെയ്തും കണ്ണീർ വാതകം പ്രയോ​ഗിച്ചും ഇരുകൂട്ടരേയും തിരിച്ചയച്ചു.  കർഷകരെയും അക്രമികളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാധ്യമങ്ങളോട് ഈ പ്രദേശത്ത് നിന്ന് മാറിപ്പോകാൻ പോകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സിം​ഗു സമരകേന്ദ്രത്തിലെ ദൃശ്യങ്ങൾ പകർത്തുന്നത്  പൊലീസ് തടഞ്ഞു. കർഷകർ പ്രദേശത്ത് പൊലീസിനെതിരെ പ്രതിഷേധിച്ചു. പൊലീസിന്റെ ഒത്താശയോടെയാണ് അക്രമികൾ സമരകേന്ദ്രത്തിലേക്ക് എത്തിയതെന്ന് കർഷകർ ആരോപിച്ചു.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More