ജോഹന്നാസ്ബര്‍ഗ്: ഹിജാബ് സൈനിക യൂണിഫോമിന്റെ ഭാഗമാക്കാന്‍ അനുമതി നല്‍കി ദക്ഷിണാഫ്രിക്ക. ഇനി മുതല്‍ യൂണിഫോമിന്റെ ഭാഗമായി മുസ്ലീം സ്ത്രീകള്‍ക്ക് ശിരോവസ്ത്രം ധരിക്കാമെന്ന് സൈനിക വക്താവ് അറിയിച്ചു. ഡ്യൂട്ടിയിലിരിക്കുമ്പോള്‍ ശിരോവസ്ത്രം ധരിക്കുകയും അത് മാറ്റാനാവശ്യപ്പെട്ട മേലുദ്യോഗസ്ഥന്റെ ഉത്തരവ് നിഷേധിക്കുകയും ചെയ്തതിന് 2018ല്‍ മേജര്‍ ഫാത്തിമ ഐസക്കിനെതിരെ സൈനിക കോടതി ക്രിമിനല്‍ കുറ്റം ചുമത്തിയിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കേപ്പ് ടൗണിനടുത്തുളള കാസില്‍ ഓഫ് ഗുഡ് ഹോപ്പ് സൈനിക കോടതി 2020ല്‍ ഫാത്തിമ ഐസക്കിനെതിരായ കേസ് റദ്ദാക്കി. കറുത്ത തുണി ചെവി മറയ്ക്കാതെ തലയില്‍ കെട്ടാന്‍ കോടതി അനുമതി നല്‍കി. എന്നാല്‍ സൈന്യം ഔദ്യോഗിക വസ്ത്രധാരണത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നില്ല. ഇതിനെതിരായ ഫാത്തിമ ഐസക്കിന്‍റെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ദക്ഷിണാഫ്രിക്കന്‍ പ്രതിരോധ സേന നയത്തില്‍ ഭേദഗതി വരുത്തുകയും ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ തല മറയ്ക്കാന്‍ മുസ്ലീം സ്ത്രീകള്‍ക്ക് അനുമതി നല്‍കുകയും ചെയ്യുകയായിരുന്നു.